മുതലപ്പൊഴിയിൽ ശക്തമായ തിരയിൽ പെട്ട് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശികളാണ് വള്ളത്തിലുണ്ടായിരുന്നത്
- Home
- News
- Kerala News
- Malayalam News Live Updates: മുതലപ്പൊഴിയിൽ തിരയിൽ പെട്ട് ബോട്ട് മറിഞ്ഞു; രണ്ട് തൊഴിലാളികളെ കാണാനില്ല, രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കനത്ത കടലാക്രമണം
Malayalam News Live Updates: മുതലപ്പൊഴിയിൽ തിരയിൽ പെട്ട് ബോട്ട് മറിഞ്ഞു; രണ്ട് തൊഴിലാളികളെ കാണാനില്ല, രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കനത്ത കടലാക്രമണം

സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളിലും നാളെ 9 ജില്ലകളിലും ഓറഞ്ച് അലർട്ട്. കാസർകോടും വയനാടും എറണാകുളത്തും ആലപ്പുഴയിലും കോട്ടയത്തും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കേരളതീരത്ത് മീൻപിടിത്തത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Malayalam News Live:മുതലപ്പൊഴിയിൽ തിരയിൽ പെട്ട് ബോട്ട് മറിഞ്ഞു; രണ്ട് തൊഴിലാളികളെ കാണാനില്ല, രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കനത്ത കടലാക്രമണം
Malayalam News Live:കുൽഗാമിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു, ഭീകരർക്കായി തെരച്ചിൽ തുടർന്ന് സൈന്യം
കുൽഗാമിൽ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തു.
Malayalam News Live:അജിത് കുമാറിന്‍റെ സസ്പെൻഷൻ എസ് ശ്രീജിത്തിന് ഗുണമായി, ഡിജിപി പദവി നൽകി സർക്കാർ ഉത്തരവിറക്കി; യോഗേഷ് ഗുപ്ത ബെവ്കോ എംഡി, ബൽറാം ഉപാധ്യായ ഫയർഫോഴ്‌സ് മേധാവി
ജയിൽമേധാവി എസ് ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവിറക്കി. എം ആർ അജിത് കുമാറിന്റെ സസ്പെൻഷനാണ് ശ്രീജിത്തിന് ഗുണമായത്. ഇതോടൊപ്പം യോഗേഷ് ഗുപ്തയെ ബെവ്കോ സിഎംഡിയായും ബൽറാം കുമാർ ഉപാധ്യായയെ ഫയർഫോഴ്‌സ് മേധാവിയായും നിയമിച്ചു
Malayalam News Live:ജമ്മുവിൽ പാകിസ്താന്റെ നിരീക്ഷണ ഡ്രോൺ വെടിവെച്ചിട്ടു, ചൈനീസ് നിർമ്മിതം; എസ് ഡി കാർഡടക്കം സൈന്യം പിടിച്ചെടുത്തു
ജമ്മുവിലെ ഖൗർ മേഖലയിൽ ഇന്ത്യൻ സൈന്യം പാകിസ്താന്റെ നിരീക്ഷണ ഡ്രോൺ വെടിവെച്ച് വീഴ്ത്തി. അതീവ സുരക്ഷാ മേഖലയിലേക്ക് കടന്ന ചൈനീസ് നിർമ്മിത ഡ്രോണിനൊപ്പം ഒരു എസ്ഡി കാർഡും സൈന്യം പിടിച്ചെടുത്തു
Malayalam News Live:അഗതി മന്ദിരത്തിലെ ലൈംഗികാതിക്രമം; ശാന്തി ഭവൻ ഉടമ ബ്രദർ മാത്യു ആൽബിൻ അറസ്റ്റിൽ
ആലപ്പുഴ പുന്നപ്രയിലെ ശാന്തി ഭവൻ അഗതി മന്ദിരം ഉടമ ബ്രദർ മാത്യു ആൽബിൻ അറസ്റ്റിലായി. സ്ഥാപനത്തിലെ ജീവനക്കാരി നൽകിയ ലൈംഗിക അതിക്രമ പരാതിയിലാണ് പുന്നപ്ര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Malayalam News Live:പോക്സോ കേസിലെ പ്രതി റിമാൻ്റ് വിധി കേട്ട് കോടതിയിൽ നിന്നും ചാടിപ്പോയി; കോടതിയിൽ നാടകീയ രംഗങ്ങൾ, അന്വേഷണം
പോക്സോ കേസിലെ പ്രതി റിമാൻ്റ് വിധി കേട്ട് കോടതിയിൽ നിന്നും ചാടിപ്പോയി. നെടുമങ്ങാട് പോക്സോ കോടതിയിലാണ് നാടകീയ രംഗങ്ങളുണ്ടായത്. കേസിലെ നാലാം പ്രതി നിധിൻ രാജ് ആണ് ചാടിപ്പോയത്
Malayalam News Live:ഏഴു വയസുകാരിയെ മദ്യം നൽകി പീഡിപ്പിച്ചു; പ്രതിക്ക് ജീവപര്യന്തവും 20 വർഷം കഠിനതടവും ശിക്ഷ വിധിച്ച് കോടതി
ഏഴു വയസുകാരിക്ക് മദ്യം നൽകി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തവും 20 വർഷം കഠിനതടവും ശിക്ഷ വിധിച്ച് കോടതി. കാസർകോട് മാലോം സ്വദേശിയായ അനീഷ് പിഡി (35)യാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്
Malayalam News Live:പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; പൂജാരിക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
ക്ഷേത്രത്തിൽ പൂജയ്ക്ക് എത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ പൂജാരിക്ക് മൂന്ന് വർഷം, മൂന്നു മാസവും തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
Malayalam News Live:സുഗതന്റെ അവധി അപേക്ഷ; മന്ത്രിയോ വകുപ്പ് സെക്രട്ടറിയോ അറിയാതെ തീരുമാനം എടുത്തു, ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം
കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷയിൽ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം ആരംഭിച്ചു. മന്ത്രിയോ സെക്രട്ടറിയോ അറിയാതെയാണ് അപേക്ഷയിൽ തീരുമാനമെടുത്തതെന്നാണ് വിലയിരുത്തൽ.
Malayalam News Live:പിഎം ശ്രീ നടപ്പാക്കാൻ കേന്ദ്രത്തിൽ നിന്ന് പറഞ്ഞതാര്? ഒപ്പിടാൻ പറഞ്ഞതാര്? സത്യസന്ധതയുണ്ടെങ്കിൽ മുഖ്യമന്ത്രി മറുപടി പറയണം; ആഞ്ഞടിച്ച് കെ രാജൻ
പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ യുഡിഎഫ് സർക്കാരിനോട് ആരാണ് ആവശ്യപ്പെട്ടതെന്ന് മുൻ മന്ത്രി കെ രാജൻ ചോദിച്ചു. സത്യസന്ധതയുണ്ടെങ്കിൽ മുഖ്യമന്ത്രി വി ഡി സതീശൻ മറുപടി പറയണമെന്നും രാജൻ ആവശ്യപ്പെട്ടു
Malayalam News Live:'കേരളത്തിലെ മുഖ്യമന്ത്രി ആർഎസ്എസ് മുഖ്യമന്ത്രിയെപ്പോലെ പെരുമാറുന്നു', പിഎം ശ്രീയിൽ രൂക്ഷ വിമർശനവുമായി എസ്എഫ്ഐയും ഡിവൈഎഫ്ഐയും
പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിനെതിരെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും രൂക്ഷവിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രി ആർഎസ്എസ് മുഖ്യമന്ത്രിയെപ്പോലെ പെരുമാറുന്നുവെന്ന് നേതാക്കൾ ആരോപിച്ചു
Malayalam News Live:പിഎം ശ്രീയിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല, ഉപസമിതി റിപ്പോർട്ടിന് ശേഷം തീരുമാനിക്കും; ഡിജിറ്റൽ സർവേ നിർത്തിവെക്കില്ലെന്ന് റവന്യൂ മന്ത്രി അനിൽ കുമാർ
പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിൽ സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ഉപസമിതി റിപ്പോർട്ടിന് ശേഷം തീരുമാനിക്കുമെന്നും റവന്യൂ മന്ത്രി അറിയിച്ചു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഡിജിറ്റൽ സർവേ നടപടികൾ നിർത്തിവെക്കില്ലെന്നും മന്ത്രി
Malayalam News Live:നിർണായകമായത് ഫ്രില്ലി പറഞ്ഞ ആ കള്ളം; തെളിവുകളൊന്നും ഇല്ലാതെ നട്ടംതിരിഞ്ഞ പൊലീസിന് കിട്ടിയ തുമ്പ്, ഏലിയാമ്മ കൊലക്കെസിൽ പ്രതി പിടിയിലായത് ഇങ്ങനെ
ഏലിയാമ്മയില്‍ നിന്ന് കവര്‍ന്ന ഒമ്പത് പവന്‍ ആഭരണങ്ങള്‍ ഫ്രില്ലി സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ പണയം വച്ചതിന്‍റെ രേഖകളടക്കം കിട്ടിയതോടെ പ്രതി ഫ്രില്ലി തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു. കൊലപാതകം നടത്തും മുമ്പ് അടുക്കളവാതില്‍ കുറ്റിയിടുമ്പോള്‍ പതിഞ്ഞ ഫ്രില്ലിയുടെ വിരലടയാളവും പ്രധാന തെളിവായി.
Malayalam News Live:ഐബി ഉദ്യോഗസ്ഥൻ കൊലപാതകക്കേസ്; എഎപി മുൻ കൗൺസിലർ താഹിർ ഹുസൈന് ജീവപര്യന്തം തടവ്
എഎപി മുൻ കൗൺസിലർ താഹിർ ഹുസൈന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയെ കൊലപ്പെടുത്തിയ കേസിലാണ് വിധി
Malayalam News Live:ലോട്ടറി ഏജന്റുമാർക്കും വിൽപനക്കാർക്കും സന്തോഷവാർത്ത! ഓണം ഉത്സവബത്തയിൽ 1000 രൂപ വർധിപ്പിച്ച് സർക്കാർ
ചരിത്രത്തില്‍ ആദ്യമായാണ് ഏജന്റുമാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരേ പോലെ തുക വര്‍ധിപ്പിക്കുന്നത്. ലോട്ടറി ക്ഷേമനിധി ബോര്‍ഡിലെ 26980 സജീവ അംഗങ്ങള്‍ക്കും 9345 പെന്‍ഷന്‍കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
Malayalam News Live:ആർ സുഗതന്റെ അവധി; ആഭ്യന്തര വകുപ്പിന്റെ കത്ത് ആയുധമാക്കി ബിജെപി, അവധി അപേക്ഷ വോട്ടിനിട്ട് പാസ്സാക്കാം
അവധി അപേക്ഷ നിയമപരമാണെന്നും വോട്ടെടുപ്പ് എങ്ങനെ വേണം എന്ന് മേയർക്ക് തീരുമാനിക്കാമെന്നും മേയർ വിവി രാജേഷ് പ്രതികരിച്ചു.
Malayalam News Live:ചികിത്സ കഴിഞ്ഞശേഷം വിഷശദമായി പറയാം, തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിക്കരുത്; വ്ലോഗർ മുഹമ്മദ് ദിൽഷാദ് നാട്ടിലെത്തി
ചികിത്സ കഴിഞ്ഞശേഷം സംഭവിച്ച കാര്യങ്ങൾ വിശദമായി പറയാമെന്നും സോഷ്യൽ മീഡിയയിലെ തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും ദിൽഷാദ്
Malayalam News Live:രാജീവ് ചന്ദ്രശേഖറിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി ശബരിനാഥൻ; നേമത്തെ ഫലം റദ്ദാക്കണമെന്നാവശ്യം, വരുമാനം മറച്ചുവെച്ചെന്ന് ഹർജി
കഴക്കൂട്ടത്തെ വി മുരളീധരന്‍റെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കടകംപള്ളി സുരേന്ദ്രനും കോടതിയിൽ എത്തി. വ്യക്തിപരമായ ആക്ഷേപങ്ങൾ തനിക്കെതിരെ ഉന്നയിച്ചാണ് വി മുരളീധരൻ വിജയിച്ചതെന്നാണ് ഹർജിയിൽ പറയുന്നത്.
Malayalam News Live:വിജയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി ഡികെ ശിവകുമാർ; തിങ്കളാഴ്ച വരേണ്ടതില്ലെന്ന് അറിയിക്കും; കാവേരി ജലതർക്കം രൂക്ഷമായി തുടരുന്നു
കാവേരി നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക, തമിഴ്‌നാട് മുഖ്യമന്ത്രിമാർ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. കന്നട സംഘടനകളുടെ പ്രതിഷേധം ശക്തമായതിനാലും അനുയോജ്യമായ സാഹചര്യമല്ലാത്തതിനാലുമാണ് തീരുമാനം
Malayalam News Live:സുഗതന് 6 മാസം കൗൺസിലിൽ ഹാജരാകുന്നതിൽ അവധി, അയോഗ്യത ഭീഷണി മറികടന്ന് ബിജെപി, ശക്തമായ എതിർപ്പുമായി പ്രതിപക്ഷം
രണ്ട് സ്വതന്ത്രരുടെ പിന്തുണയിലാണ് അവധി അപേക്ഷ പാസ്സാക്കിയത്. മേയറും പിന്തുണച്ചു. 51 പേർ അംഗീകരിച്ചെന്ന് മേയർ അറിയിച്ചു. പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു.