11:41 PM (IST) Apr 30

കൊച്ചിയിൽ ലഹരി മാഫിയ സംഘം 2 പേരെ തട്ടിക്കൊണ്ടുപോയി; അന്വേഷണം തുടങ്ങി പൊലീസ്

എറണാകുളത്ത് കളമശേരിയിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിലെ താമസക്കാരായ രണ്ട് പേരെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

കൂടുതൽ വായിക്കൂ
11:32 PM (IST) Apr 30

കോഴിക്കോട് ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 16കാരിയെ വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമം; 2 ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

കോഴിക്കോട് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിയോട് അതിക്രമം കാട്ടിയ കേസിൽ രണ്ട് ബിഹാർ സ്വദേശികൾ പിടിയിൽ

കൂടുതൽ വായിക്കൂ
10:55 PM (IST) Apr 30

മുന്‍വൈരാഗ്യത്തിന്റെ പേരിൽ മദ്ധ്യവയസ്‌കനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ചു

2021 ആഗസ്റ്റ് 21ന് രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. വെട്ടേറ്റ മദ്ധ്യവയസ്കൻ പിറ്റേദിവസം മരിച്ചു.

കൂടുതൽ വായിക്കൂ
10:51 PM (IST) Apr 30

5.49 ഗ്രാം മെത്താംഫിറ്റമിൻ, 12 ഗ്രാമിലധികം കഞ്ചാവ്; മലപ്പുറത്ത് നടത്തിയ പരിശോധനയിൽ കൊണ്ടോട്ടി സ്വദേശി പിടിയിൽ

പരിശോധനയിൽ 5.49 ഗ്രാം മെത്താംഫിറ്റമിനും 12 ഗ്രാമിലധികം കഞ്ചാവുമായി കൊണ്ടോട്ടി സ്വദേശി ഷിബിൻ (39) ആണ് പിടിയിലായത്. 

കൂടുതൽ വായിക്കൂ
10:45 PM (IST) Apr 30

നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥ, ബിൽഡിംഗ്‌ ഇൻസ്‌പെക്ടർ സ്വപ്ന, കൈനീട്ടി വാങ്ങിയത് 15000, കയ്യോടെ പിടികൂടി വിജിലൻസ്

കെട്ടിട നിർമ്മാണത്തിന് അനുമതി നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് നാല് മാസമായി അപേക്ഷ പിടിച്ചുവച്ചതായി വിജിലൻസ് കണ്ടെത്തി

കൂടുതൽ വായിക്കൂ
10:38 PM (IST) Apr 30

ഇടതുവശത്തുകൂടി ലോറിയെ ഓവർടേക്ക് ചെയ്യവെ പെട്ടെന്ന് ബ്രേക്കിട്ടു; ടയറിനടിയിൽപ്പെട്ട് 18കാരിക്ക് ദാരുണാന്ത്യം

റോഡിൽ അധികം വാഹനങ്ങളില്ലാത്തതിനാൽ നല്ല വേഗത്തിലായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. ഇടതുവശത്തുകൂടിയാണ് ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചത്. 

കൂടുതൽ വായിക്കൂ
10:37 PM (IST) Apr 30

വീണ്ടും പാകിസ്ഥാന് പണി കൊടുത്ത് ഇന്ത്യ; സുപ്രധാന തീരുമാനം; വ്യോമ മേഖല അടച്ചു; പാക് വിമാനങ്ങൾക്ക് പ്രവേശനമില്ല

പാകിസ്ഥാനിൽ നിന്നുള്ള യാത്രാ - സൈനിക വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിലേക്ക് പ്രവേശനമില്ല

കൂടുതൽ വായിക്കൂ
10:30 PM (IST) Apr 30

ഹരിപ്പാട് നിയന്ത്രണം തെറ്റിയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ഇടിച്ചത് നിരവധി വാഹനങ്ങളിൽ; യുവാവിന് ദാരുണന്ത്യം

നിരവധി പേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ കരുവാറ്റ കന്നുകാലി പാലത്തിന് സമീപം ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു അപകടം

കൂടുതൽ വായിക്കൂ
10:10 PM (IST) Apr 30

എന്‍റെ ഒന്നാം നമ്പർ ചോയ്‌സ് ഞാൻ തന്നെ! അടുത്ത മാർപാപ്പ ആകാൻ ആഗ്രഹമുണ്ടെന്ന് ട്രംപ്; ട്രോളി സോഷ്യൽ മീഡിയ

വിവാഹിതനാണ്, മാമോദീസ സ്വീകരിച്ച കത്തോലിക്കനല്ല എന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് ട്രോൾ

കൂടുതൽ വായിക്കൂ
10:00 PM (IST) Apr 30

ടാങ്കർ ലോറിയെ വിടാതെ ചേസ് ചെയ്ത് നാട്ടുകാർ, അപകടകരമായി ഓടിച്ച് രക്ഷ; ഒടുവിൽ കക്കൂസ് മാലിന്യം തള്ളിയവ‍ർ പിടിയിൽ

കഴിഞ്ഞ ദിവസം രാത്രിയിലാണ് മാലിന്യവുമായി ലോറിയിൽ യുവാക്കൾ എത്തിയത്

കൂടുതൽ വായിക്കൂ
09:28 PM (IST) Apr 30

അർദ്ധരാത്രി പൊലീസ് സ്റ്റേഷനിൽ കയറി ഹെഡ്കോൺസ്റ്റബിളിന്റെ നെഞ്ചത്ത് വെടിവെച്ചു; രക്ഷപ്പെട്ട യുവാവിനായി അന്വേഷണം

ആക്രമണത്തിന്റെ കാരണം എന്താണെന്ന് പോലും പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഗുരുതര പരിക്കുകളോടെ പൊലീസുകാരൻ ചികിത്സയിലാണ്.

കൂടുതൽ വായിക്കൂ
09:12 PM (IST) Apr 30

ഇന്ത്യയിൽ വോട്ട് ചെയ്തുവെന്ന വെളിപ്പെടുത്തലുമായി പാകിസ്ഥാൻ സ്വദേശി; അന്വേഷണത്തിന് നിര്‍ദേശം

ഇന്ത്യയിൽ വോട്ട് ചെയ്തുവെന്ന പാകിസ്ഥാൻ സ്വദേശിയുടെ അവകാശവാദത്തിൽ അന്വേഷണം നടത്താൻ നിർദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വിഷയത്തിൽ നടപടിയെടുക്കാൻ ജമ്മു കശ്മീർ ചീഫ് ഇലക്ടറൽ ഓഫീസർക്ക് നിർദേശം നൽകി.

കൂടുതൽ വായിക്കൂ
08:50 PM (IST) Apr 30

കുടുംബവുമായി നാട്ടിലേക്ക് പോകും വഴി പണം വാങ്ങാനായി നിർത്തി; കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥയെ പിടികൂടി വിജിലൻസ്

കൈക്കൂലി പണം യാത്രക്കിടെ കൈപ്പറ്റുന്നതിനിടെ കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥ വിജിലൻസ് പിടിയിൽ

കൂടുതൽ വായിക്കൂ
08:49 PM (IST) Apr 30

രാത്രി സ്വന്തം സഹോദരനെ ചുറ്റിക കൊണ്ട് തലക്കടിച്ചും നെഞ്ചിൽ ചവിട്ടിയും കൊന്ന കേസിൽ യുവാവ് ശിക്ഷ വിധിച്ചു

ജീവപര്യന്തം തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയും പ്രതി ഒടുക്കണമെന്ന് കോടതി വിധിയിൽ പറയുന്നു.

കൂടുതൽ വായിക്കൂ
08:47 PM (IST) Apr 30

ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിനെ കണ്ടെത്താനായില്ല; അച്ഛനെയും അമ്മയെയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്

കൂടുതൽ വായിക്കൂ
08:22 PM (IST) Apr 30

'നിങ്ങളെ 2 തെറിവിളിക്കണമെന്ന് കുറേക്കാലമായി കരുതുന്നു...'; പത്തനംതിട്ട നേതൃത്വത്തെ പരിഹസിച്ച് കെ സുധാകരൻ

അടുത്ത തവണ അഞ്ച് സീറ്റിലും വിജയിച്ചില്ലെങ്കിൽ നേതാക്കളെ എല്ലാം സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി

കൂടുതൽ വായിക്കൂ
08:06 PM (IST) Apr 30

ഇനിയും സമയം കളയരുതെന്ന് രാഹുൽ ഗാന്ധി; ഉടൻ തിരിച്ചടിക്കണമെന്ന് ആവശ്യം; 'സ്വകാര്യ മേഖലയിൽ സംവരണം നടപ്പാക്കണം'

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി ചിന്തിച്ച് നിൽക്കാതെ സമയം കളയാതെ ഉടൻ നൽകണമെന്ന് രാഹുൽ ഗാന്ധി

കൂടുതൽ വായിക്കൂ
08:05 PM (IST) Apr 30

പുലർച്ചെ 2.15ന് അമിത വേഗത്തിൽ പാഞ്ഞ ടാങ്കർ, മുന്നിൽ പൈലറ്റ് വാഹനമായി കാർ; സംശയം തോന്നി പിന്തുടർന്ന് പൊലീസ്

മൂന്ന് കിലോമീറ്ററോളം പൊലീസ് സംഘം ടാങ്കറിനെ പിന്തുടർന്നു. മറ്റൊരു പൊലീസ് ടീം കൂടിയെത്തിയാണ് വാഹനം റോഡിന് കുറുകെയിട്ട് ടാങ്കർ തടഞ്ഞത്. 

കൂടുതൽ വായിക്കൂ
07:47 PM (IST) Apr 30

വേടന്‍റെ അറസ്റ്റ് വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി; 'ലഹരിയുടെ കാര്യത്തിൽ പിന്നാക്കവും മുന്നാക്കവുമില്ല'

ലഹരി കേസിലും പുലിപ്പല്ല് കേസിലും റാപ്പര്‍ വേടനെതിരായ നിയമനടപടിയിലും തുടര്‍ന്നുള്ള രാഷ്ട്രീയ വിവാദങ്ങളിലും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിക്കേസുകളിൽ പിന്നാക്കമെന്നോ മുന്നാക്കമെന്നോയില്ലെന്നും നടപടി തുടരുമെന്നും പിണറായി വിജയൻ പറഞ്ഞു.

കൂടുതൽ വായിക്കൂ
07:47 PM (IST) Apr 30

എംവിഡി ഉദ്യോഗസ്ഥരെ പരിശോധിച്ച വിജിലൻസ് ഞെട്ടി! കാറിലും ബാഗിലും പണം, മൊത്തം മുക്കാൽ ലക്ഷം കൈക്കൂലി; പിടിവീണു

ആളൊന്നിന് 650 രൂപ വീതം കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തൽ.

കൂടുതൽ വായിക്കൂ