10:47 PM (IST) Oct 10

Malayalam News Live:ഷാഫി പറമ്പിലിന് പരിക്കേറ്റ സംഭവം - യൂത്ത് കോൺ​ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം, പൊലീസ് ലാത്തിവീശി

ഷാഫി പറമ്പിൽ എംപിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിലാണ് സംഘർഷമുണ്ടായിരിക്കുന്നത്.

Read Full Story
09:47 PM (IST) Oct 10

Malayalam News Live:ഷാഫിക്ക് പരിക്കേറ്റത് ലാത്തിച്ചാർജിൽ അല്ലെന്ന് കോഴിക്കോട് റൂറൽ എസ്പി; 'സിപിഎം ഓഫീസിന് മുന്നിലൂടെ പ്രകടനം നടത്തണമെന്നത് നിഷേധിച്ചു'

പൊലീസ് പേരാമ്പ്രയിൽ ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്നും നിയമവിരുദ്ധമായി സംഘം ചേർന്നവരെ പിരിച്ചുവിടാൻ കണ്ണീർവാതകം പ്രയോഗിക്കുകയാണ് ചെയ്തതെന്നും എസ് പി പറഞ്ഞു. കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ ഉള്ള സമ്മർദ്ദത്തിലാകാം ഷാഫിക്ക് പരിക്കേറ്റത്.

Read Full Story
09:37 PM (IST) Oct 10

Malayalam News Live:ഷാഫിക്ക് പരിക്കേറ്റ സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം, കൊടിയ അക്രമമെന്ന് കെസി വേണുഗോപാല്‍, പൊലീസ് നരനായാട്ടെന്ന് എംകെ രാഘവൻ

ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം. തിരുവനന്തപുരത്തും കോഴിക്കോടും വയനാട്ടിലും കോൺ​ഗ്രസ് പ്രതിഷേധ പ്രകടനങ്ങൾ നടക്കുകയാണ്. സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന കോൺ​ഗ്രസ് നേതാക്കൾ രം​ഗത്തെത്തി

Read Full Story
09:07 PM (IST) Oct 10

Malayalam News Live:കോടതിയിൽ നിന്ന് സംരക്ഷണ ഉത്തരവ് നേടിയതിൽ വൈരാ​ഗ്യം; ഭാര്യയുടെ മുഖത്തും കാലിലും ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞ ഭർത്താവ് അറസ്റ്റിൽ

പെരുമ്പാവൂർ ഇരിങ്ങോൾ വെള്ളൂരംകുന്ന് അനൂപ് (46)നെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിൽ ഭാര്യയുടെ ഉടമസ്ഥതയിലുള്ള തുണിക്കടയിൽ അതിക്രമിച്ച് കയറി ബ്ലേഡ് പോലുള്ള വസ്തു കൊണ്ട് മുഖത്ത് വരയുകയായിരുന്നു. കാലിനും വരഞ്ഞിട്ടുണ്ട്.

Read Full Story
09:03 PM (IST) Oct 10

Malayalam News Live:ഷാഫിക്ക് പരിക്കേറ്റ സംഭവം - ഇതിവിടെ തീരില്ല,വികൃതമായത് സർക്കാരിന്റെയും പൊലീസിന്റെയും മുഖം, ടി സിദ്ദിഖ്

ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ‌ വികൃതമായത് പോരാളിയുടേതല്ല, സർക്കാരിന്റെയും പൊലീസിന്റെയും മുഖമെന്ന് ടി സിദ്ദിഖ് എംഎല്‍എ.

Read Full Story
08:51 PM (IST) Oct 10

Malayalam News Live:ഷാഫിക്ക് പരിക്കേറ്റ സംഭവം - സെക്രട്ടറിയേറ്റിലേക്ക് മാർച്ച്, നാളെ ബ്ലോക്ക് തലങ്ങളിൽ പ്രതിഷേധ പ്രകടനം

കോൺ​ഗ്രസ് നാളെ ബ്ലോക്ക് തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്താനാണ് കോൺ​ഗ്രസിൻ്റെ തീരുമാനം. കോഴിക്കോട് ന​ഗരത്തിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ലാത്തിച്ചാര്‍ജിനിടെയാണ് ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റത്.

Read Full Story
08:14 PM (IST) Oct 10

Malayalam News Live:യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷം, ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്

കോഴിക്കോട് യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷം. പൊലീസ് കണ്ണീർ വാതക പ്രയോ​ഗം നടത്തുന്നതിനിടെ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റു.

Read Full Story
07:58 PM (IST) Oct 10

Malayalam News Live:പാലസ്തീൻ ഐക്യദാർഢ്യം - ഉപജില്ലാ ശാസ്ത്രോത്സവത്തിൽ പാലസ്തീനെ പിന്തുണച്ച് ഭക്ഷണ വിതരണം ചെയ്ത് സ്കൂൾ അധികൃതർ

ചെറുതുരുത്തി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന വടക്കാഞ്ചേരി ഉപജില്ല ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ഭക്ഷണ വിതരണത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ചയാണ് പാലസ്തീനിലെ കുരുന്നുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഭക്ഷണ വിതരണം നടത്തിയത്.

Read Full Story
07:31 PM (IST) Oct 10

Malayalam News Live:അനയയുടെ മരണത്തിന് കാരണം അമീബിക് മസ്തിഷ്ക ജ്വരം ബാധ തന്നെ; റിപ്പോർട്ട് നൽകി ഡിഎംഒ

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് മതിയായ ചികിത്സ കുഞ്ഞിന് നൽകിയില്ലെന്ന് ആരോപിച്ചാണ് സനൂപ് ഡോക്ടർ വിപിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

Read Full Story
07:13 PM (IST) Oct 10

Malayalam News Live:'ശബരിമല മറക്കാൻ സിനിമാതാരങ്ങളുടെ വീട്ടിൽ റെയ്ഡ്, അങ്ങനെ ചിന്തിക്കുന്നത് നോൺസെൻസ്'; സുരേഷ് ഗോപിയെ തള്ളി ദേവൻ

ശബരിമല വിവാദം വഴിതിരിച്ചു വിടാനാണ് സിനിമാതാരങ്ങളുടെ വീട്ടിൽ റെയ്ഡ് നടത്തിയത് എന്നത് തെറ്റായ വാദമാണെന്നും അങ്ങനെ ചിന്തിക്കുന്നത് നോൺസെൻസ് ആണെന്നും ദേവൻ പറഞ്ഞു. ശബരിമല വിവാദം വഴി തിരിച്ചുവിടാൻ മാധ്യമങ്ങൾ ശ്രമിക്കുമെന്നും തോന്നുന്നില്ല.

Read Full Story
07:11 PM (IST) Oct 10

Malayalam News Live:തളിപ്പറമ്പിലെ തീപിടുത്തം - തീ പടർന്നത് ട്രാൻസ്‌ഫോർമറിൽ നിന്നല്ല, അമ്പത് കോടിയുടെ നാശനഷ്ടമെന്ന് വിലയിരുത്തൽ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 50 കോടിയുടെ നാശനഷ്ടം ഉണ്ടായതായി വിലയിരുത്തൽ. സമീപത്തുണ്ടായിരുന്ന ട്രാൻസ്‌ഫോർമറിൽ നിന്നല്ല തീ പടർന്നതെന്ന് കെ എസ് ഇ ബി വ്യക്തമാക്കി.

Read Full Story
06:49 PM (IST) Oct 10

Malayalam News Live:ഗുരുവായൂരിൽ തെരുവുനായ ആക്രമണം, വീട്ടമ്മയുടെ ചെവി കടിച്ചെടുത്തു, മുറ്റത്ത് പുല്ലുപറിക്കുന്നതിനിടെ ആക്രമണം

നായയുടെ ആക്രമണത്തിൽ വഹിദയുടെ ഇടതുചെവിയുടെ ഒരു ഭാ​ഗം നഷ്ടമായി.

Read Full Story
05:55 PM (IST) Oct 10

Malayalam News Live:സ്വർണപ്പാളി വിവാദം - സ്വർണവും ചെമ്പും വേർതിരിച്ചു, ദ്വാരപാലക ശില്പത്തിൽ പൂശിയത് പകുതി സ്വർണം മാത്രം, ഹൈക്കോടതി

സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന്. ദ്വാരപാലക ശില്പവും അനുബന്ധ ഫ്രെയിമുകളും സ്വർണം പൂശാനായി എത്തിച്ചപ്പോൾ രാസലായനിയിൽ മുക്കി ചെമ്പും സ്വർണ്വും വേർതിരിച്ചെന്ന് ഉത്തരവില്‍ പറയുന്നു.

Read Full Story
05:39 PM (IST) Oct 10

Malayalam News Live:ഭിന്നശേഷിക്കാരെ അധിക്ഷേപിച്ചിട്ടില്ലെന്ന് പിപി ചിത്തരഞ്ചൻ എംഎൽഎ; തെറ്റ്‌ ചെയ്തെങ്കിൽ മാപ്പ് പറഞ്ഞാൽ പോരെയെന്നും പ്രതികരണം

ഭിന്നശേഷിക്കാർക്ക് വേണ്ടി കഴിയുന്നത്ര സഹായിച്ചിട്ടുണ്ടെന്ന് എംഎൽഎ. ചിന്തിക്കാത്ത കാര്യത്തെയാണ് മറ്റൊരു രീതിയിൽ പ്രചരിപ്പിക്കുന്നത്. മാപ്പ് പറയുന്ന കാര്യമൊക്കെ അവിടെ നിൽക്കട്ടെ. തെറ്റ്‌ ചെയ്തെങ്കിൽ മാപ്പ് പറഞ്ഞാൽ പോരെയെന്നും എംഎൽഎ

Read Full Story
05:33 PM (IST) Oct 10

Malayalam News Live:ദേവസ്വം ബോർഡ് ആസ്ഥാനത്ത് ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

ദേവസ്വം ബോർഡ് ആസ്ഥാനത്ത് ജീവനക്കാരനായ തകിൽ വിദ്വാൻ മധു ആത്മഹത്യക്ക് ശ്രമിച്ചു. ഉള്ളൂർ സബ്​ഗ്രൂപ്പിൽ നിയമനം നൽകണമെന്നാവശ്യപ്പെട്ട് മധു ദേവസ്വം ആസ്ഥാനത്ത് എത്തിയിരുന്നു.

Read Full Story
05:18 PM (IST) Oct 10

Malayalam News Live:മുഖ്യമന്ത്രി പരാമർശത്തിൽ മാപ്പ് പറയുമെന്നാണ് പ്രതീക്ഷിച്ചത്, മുൻ പരാമർശങ്ങളുടെ തുടർച്ച; പ്രതികരണവുമായി പികെ ഫിറോസ്

നിയമസഭയിൽ നടക്കുന്നത് ഗുസ്തി മത്സരം അല്ലെന്നും സിപിഎം പോലുള്ള പാർട്ടി എത്ര പിന്തിരിപ്പൻ ആണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് പികെ ഫിറോസ്. ചിത്തരഞ്ചൻ സഭയിൽ കൊള്ളാവുന്ന പ്രസംഗം നടത്തി അറിയപ്പെടുന്ന ആളല്ലെന്നും ഫിറോസ്

Read Full Story
04:51 PM (IST) Oct 10

Malayalam News Live:പെരിങ്ങമ്മല ഇക്ബാൽ കോളേജ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ- കെഎസ്‍‍യു സംഘർഷം - ഒരു പൊലീസുകാരന് പരിക്ക്

കോളേജ് തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് മുൻപ് എസ്എഫ്ഐയും കെഎസ്‍‍യുവും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. പിന്നാലെ പൊലീസ് ലാത്തി വീശുകയായിരുന്നു. എസ്എഫ്ഐയും കെഎസ്‌യുവും പരസ്പരം എറിഞ്ഞ കമ്പ് കൊണ്ടാണ് പൊലീസുകാരന് പരിക്കേറ്റത്. 

Read Full Story
04:50 PM (IST) Oct 10

Malayalam News Live:ദേവസ്വം ബോർഡ് പ്രസിഡന്റിന് ഒരു തെറ്റും പറ്റിയിട്ടില്ല, ടിപി രാമകൃഷ്ണൻ

സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അന്വേഷണത്തിൽ പുറത്തുവരും. ദേവസ്വം ബോർഡ് പ്രസിഡന്റിന് ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് ടിപി രാമകൃഷ്ണൻ. 

Read Full Story
03:43 PM (IST) Oct 10

Malayalam News Live:ആശങ്കയൊഴിഞ്ഞു, എംഎസ്‌സി എൽസ 3 കപ്പലിലെ ഇന്ധനം പൂർണ്ണമായും നീക്കി, കപ്പൽ പുറത്തെടുക്കാൻ ശ്രമം

നഷ്ടപരിഹാരം സംബന്ധിച്ചുള്ളത് കോടതിയുടെ പരിഗണനയിലുള്ള കാര്യമായതിനാൽ പ്രതികരിക്കാനില്ലെന്നും ശ്യാം ജഗന്നാഥൻ പറഞ്ഞു.

Read Full Story
02:57 PM (IST) Oct 10

Malayalam News Live:തമിഴ്നാട്ടിലെ കമ്പത്ത് ഗ്രിൽ തൊഴിലാളിയായ മലയാളിയെ തലയ്ക്കടിച്ച് കൊന്നു - സുഹൃത്ത് അറസ്റ്റിൽ

തൃശൂർ സ്വദേശി മുഹമ്മദ്‌ റാഫി (44) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഗൂഡല്ലൂർ സ്വദേശി ഉദയകുമാറിനെ(39) പോലിസ് അറസ്റ്റ് ചെയ്തു. തമിഴ് നാട്ടിലെ കമ്പത്താണ് സംഭവം. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

Read Full Story