തൃശ്ശൂർ പഴഞ്ഞിയിലെ പിഎച്ച്സിയിൽ ഡോക്ടർക്കും നഴ്സിനുമെതിരെ കയ്യേറ്റം. അതിക്രമത്തിൽ മൂന്നു യുവാക്കൾക്ക് എതിരെ കേസെടുത്തു.
- Home
- News
- Malayalam News Live Updates: തൃശ്ശൂരിലെ പിഎച്ച്സിയിൽ ഡോക്ടർക്കും നഴ്സിനും നേർക്ക് കയ്യേറ്റം; പരിശോധന വൈകിയെന്ന് ആരോപിച്ച് അതിക്രമം, കേസെടുത്തു
Malayalam News Live Updates: തൃശ്ശൂരിലെ പിഎച്ച്സിയിൽ ഡോക്ടർക്കും നഴ്സിനും നേർക്ക് കയ്യേറ്റം; പരിശോധന വൈകിയെന്ന് ആരോപിച്ച് അതിക്രമം, കേസെടുത്തു

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ സ്പോണ്സര് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് കേസുകളിലാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കട്ടിള പാളി കടത്തിയതിലും ദ്വാരപാലക ശിൽപ്പങ്ങൾ കടത്തിയതിലുമാണ് അറസ്റ്റ്.
Malayalam News Live : തൃശ്ശൂരിലെ പിഎച്ച്സിയിൽ ഡോക്ടർക്കും നഴ്സിനും നേർക്ക് കയ്യേറ്റം; പരിശോധന വൈകിയെന്ന് ആരോപിച്ച് അതിക്രമം, കേസെടുത്തു
Malayalam News Live : ഹിജാബ് വിവാദം - 'കേരളത്തിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യം, കുട്ടിയുടെ വിദ്യാഭ്യാസം മുടക്കിയത് നിർഭാഗ്യകരം' - പി കെ കുഞ്ഞാലിക്കുട്ടി
തലയിലെ ഒരു മുഴം തുണി കണ്ടാൽ പേടിയാകും, നിയമവിരുദ്ധമാണ് എന്നൊക്കെ പറഞ്ഞ് ഒരു കുട്ടിയുടെ വിദ്യഭ്യാസം മുടക്കിയത് വളരെ വളരെ നിർഭാഗ്യകരമാണെന്ന് കുഞ്ഞാലിക്കുട്ടി രൂക്ഷഭാഷയിൽ വിമർശിച്ചു.
Malayalam News Live : ആർഎസ്എസ് പ്രവർത്തക അനന്തു അജിയുടെ ആത്മഹത്യ; നിധീഷ് മുരളീധരനെ പ്രതി ചേർത്തു
ആർഎസ്എസ് പ്രവർത്തകനായ നിധീഷ് പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കിയുളള വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്.
Malayalam News Live : നിമിഷ പ്രിയയുടെ മോചനം - 'ചില പ്രതീക്ഷകൾക്ക് സാധ്യതയുണ്ട്, ഇപ്പോഴും ചില തെറ്റിദ്ധാരണകൾ പരക്കുന്നു' - ചാണ്ടി ഉമ്മൻ
എത്ര വിലകൊടുത്തും നിമിഷപ്രിയയെ കൊണ്ടുവരുമെന്നാണ് പ്രചരണമെന്നും ഈ പ്രചരണങ്ങൾ ഭാവിയിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാമെന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു.
Malayalam News Live : മൊസാംബിക്കിൽ ബോട്ട് മുങ്ങി അപകടം; മലയാളിയടക്കം 5 പേരെ കാണാനില്ല, 3 ഇന്ത്യക്കാര്‍ മരിച്ചു
മൊസാംബിക്കിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ 3 ഇന്ത്യക്കാർ മരിച്ചു. മലയാളിയടക്കം 5 പേരെ കാണാതായി. രണ്ട് പേരുടെ നില ഗുരുതരമാണ്.
Malayalam News Live : കൊല്ലം മരുതിമലയിൽ നിന്ന് 2 പെണ്‍കുട്ടികള്‍ താഴേയ്ക്ക് വീണു, ഒരാള്‍ മരിച്ചു, ഒരാള്‍ പരിക്കേറ്റ് ആശുപത്രിയിൽ
കൊല്ലം മുട്ടറ മരുതിമലയിൽ നിന്ന് 2 പെണ്‍കുട്ടികള്‍ താഴേയ്ക്ക് വീണു.
Malayalam News Live : ഹിജാബ് വിവാദത്തിൽ നിലപാട് കടുപ്പിച്ച് വി ശിവൻകുട്ടി; 'കുട്ടിയെ സമ്മര്‍ദത്തിലാക്കിയത് സ്കൂളിന്‍റെ തെറ്റായ നിലപാട്, ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ല'
വിദ്യാർത്ഥികളുടെ മൗലിക അവകാശങ്ങൾ ഹനിക്കാൻ ഒരു സ്കൂളിനെയും അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡിഡിഇ ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
Malayalam News Live : ലഡാക്ക് സംഘർഷം - ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ,
ലഡാക്ക് സംഘർഷം ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
Malayalam News Live : കെപിസിസി ഭാരവാഹിയാക്കാത്തതിൽ പ്രതിഷേധം, മേഖലാ ജാഥയിൽ നിന്ന് വിട്ടുനിന്ന് ചാണ്ടി ഉമ്മൻ എംഎൽഎ
താൻ നിര്‍ദ്ദേശിച്ചയാളെ കെപിസിസി ജനറൽ സെക്രട്ടറിയാക്കാത്തതിലും തൃശ്ശൂര്‍ മുന്‍ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂരിനെ ഭാരവാഹിയാക്കിയതിലും കെ.മുരളീധരന് അതൃപ്തിയുണ്ട്
Malayalam News Live : ബിഹാര്‍ തെരഞ്ഞെടുപ്പ്; പത്രിക നൽകാനുള്ള സമയം കഴിഞ്ഞിട്ടും സീറ്റ് വിഭജനം വ്യക്തമാക്കാതെ മഹാസഖ്യം; അമിത് ഷായുടെ നിലപാടിൽ വെട്ടിലായി ജെഡിയു
ബിഹാറിലെ ആദ്യ ഘട്ട നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞിട്ടും സീറ്റ് വിഭജനം വ്യക്തമാക്കാതെ മഹാസഖ്യം. ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യം മഹാസഖ്യത്തിലെ ഘടകക്ഷിയായ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി പരസ്യമാക്കി.
Malayalam News Live : 'അവനാകെ സങ്കടായി, കണ്ണൊക്കെ നിറഞ്ഞു'; 1000 രൂപ ബസ് ഫീസ് കൊടുത്തില്ല, 5 വയസുകാരനെ സ്കൂള്‍ ബസിൽ കയറ്റിയില്ല, പരാതി നൽകി കുടുംബം
മലപ്പുറം ചേലേമ്പ്ര എ എല്‍ പി സ്കൂള്‍ ഹെഡ്മിസ്ട്രസിനും മാനേജര്‍ക്കുമെതിരെ കുഞ്ഞിന്‍റെ അമ്മ പൊലീസിലും വിദ്യഭ്യാസ വകുപ്പിനും ബാലാവകാശകമ്മീഷനും പരാതി നല്‍കി.
Malayalam News Live : പാലിയേക്കരയിൽ 73 ദിവസത്തിന് ശേഷം ടോൾപിരിവ് പുനഃസ്ഥാപിച്ചു, നിരക്ക് പഴയത് തന്നെ, വിശദാശംങ്ങളറിയാം
73 ദിവസത്തിന് ശേഷമാണ് ടോൾപിരിവ് പുനസ്ഥാപിച്ചിരിക്കുന്നത്. പഴയ നിരക്കിൽ തന്നെയാണ് ടോൾപിരിവ്.
Malayalam News Live : തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; സ്വര്‍ണപ്പാളികള്‍ ദ്വാരപാലക ശിൽപ്പങ്ങളിൽ പുനസ്ഥാപിച്ചു
തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കിടെയാണ് മാസ പൂജയ്ക്കായി ശബരിമല നട തുറന്നത്. അറ്റകുറ്റപണിക്കുശേഷം ചെന്നൈയിൽ നിന്നും എത്തിച്ച ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ പുനസ്ഥാപിച്ചു
Malayalam News Live : തീരാനോവിനിടയിലും ഹൃദയം ദാനം ചെയ്ത അമലിന്‍റെ കുടുംബത്തിന് നന്ദി; അജ്മൽ സംസാരിച്ചെന്ന് ഭാര്യ,അവയവദാനത്തിന്‍റെ പ്രാധാന്യമറിയിച്ചത് മാധ്യമങ്ങളെന്ന് സഹോദരി
ഹൃദയം ദാനം ചെയ്ത അമലിന്‍റെ കുടുംബത്തിന് നന്ദി പറയുകയാണെന്നും അജ്മൽ സംസാരിച്ചുവെന്നും ഭാര്യ ജസീല. അവയവദാനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സാധാരണക്കാരിലേക്ക് എത്തിക്കാൻ മാധ്യമവാർത്തകൾക്ക് കഴിഞ്ഞുവെന്ന് അജ്മലിന്‍റെ സഹോദരി ഡോക്ടർ സിറിൻ പറഞ്ഞു.
Malayalam News Live : പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദം; വിദ്യാഭ്യാസ മന്ത്രിക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ്, 'സന്യാസിനിമാരെ മന്ത്രി അപമാനിച്ചു'
എറണാകുളം പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക കോൺഗ്രസ്. സന്യാസിനിമാരെ അപമാനിച്ച മന്ത്രി മാപ്പ് പറയണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ പറഞ്ഞു
Malayalam News Live : ആലുവയിൽ കത്തെഴുതി വെച്ച് രാത്രിയിൽ വീട് വിട്ടിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി
ഇന്നലെ രാത്രി കത്തെഴുതിവെച്ച് വീട് വിടുകയായിരുന്നു വിദ്യാർത്ഥി. സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.
Malayalam News Live : ഒക്ടോബർ 20 മുതൽ എല്ലാ മെഡിക്കൽ കോളേജുകളിലും ഒപി ബഹിഷ്കരിച്ച് സമരം നടത്തുമെന്ന് കെജിഎംസിറ്റിഎ
സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നിലപാട് ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് സമരം. വാർത്താക്കുറിപ്പിലാണ് കെജിഎംസിറ്റിഎ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
Malayalam News Live : പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് തിരിച്ചടി; ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേയില്ല
ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. സെന്റ് റീത്താസ് സ്‌കൂളിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി.
Malayalam News Live : പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് എംവി ഗോവിന്ദൻ; 'വേഷം ധരിക്കാൻ എല്ലാവര്‍ക്കും സ്വാതന്ത്ര്യം, സ്കൂളുകളുടെ കാര്യത്തിൽ ആലോചന വേണം'
സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നും എം വി ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി സമൻസ് പാര്‍ട്ടി അറിയേണ്ട കാര്യമില്ലെന്നും സിപിഎമ്മിനെ പേടിപ്പിക്കാൻ നോക്കണ്ടെന്നും ഗോവിന്ദൻ പറഞ്ഞു
Malayalam News Live : 20 ശതമാനം ബാങ്ക് ഗ്യാരണ്ടി, എപ്പോൾ വിളിപ്പിച്ചാലും വാഹനം ഹാജരാക്കണം - ദുൽഖർ സൽമാൻ്റെ ലാൻഡ് റോവർ ഡിഫെൻഡർ വിട്ടു നൽകും
20 ശതമാനം ബാങ്ക് ഗ്യാരണ്ടിയിലാണ് ലാൻഡ് റോവർ ഡിഫെൻഡർ വിട്ടു നൽകുന്നത്.കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെതാണ് ഉത്തരവ്. വാഹനം കേരളത്തിന് പുറത്തേക്ക് കൊണ്ട് പോകരുതെന്നും എപ്പോൾ വിളിപ്പിച്ചാലും വാഹനം ഹാജരാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.