ഇസ്രയേൽ ആക്രമണത്തിൽ നിരവധി ഇറാനിയൻ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നും നിരവധിപ്പേർക്ക് പരിക്കേറ്റെന്നും ഇന്ത്യയിലെ ഇറാൻ എംബസിയാണ് സ്ഥിരീകരിച്ചത്.
- Home
- News
- Malayalam News Live: ഇറാൻ ടെലിവിഷൻ ആസ്ഥാനത്തെ ഇസ്രയേൽ ആക്രമണം - മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടെന്ന് ഇന്ത്യയിലെ ഇറാൻ എംബസി
Malayalam News Live: ഇറാൻ ടെലിവിഷൻ ആസ്ഥാനത്തെ ഇസ്രയേൽ ആക്രമണം - മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടെന്ന് ഇന്ത്യയിലെ ഇറാൻ എംബസി

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട അതിതീവ്ര മഴക്കും മണിക്കൂറിൽ 60 കിലോമീറ്റഃ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനവും കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതുമാണ് കനത്ത മഴയ്ക്ക് കാരണം. ബുധനാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
Malayalam News Live:ഇറാൻ ടെലിവിഷൻ ആസ്ഥാനത്തെ ഇസ്രയേൽ ആക്രമണം - മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടെന്ന് ഇന്ത്യയിലെ ഇറാൻ എംബസി
Malayalam News Live:കലുഷിതം; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു, വിദ്യാർത്ഥികളും സംഘത്തിൽ
ടെഹ്റാനിൽ നിന്നും 148 കിലോമീറ്റർ അകലെയുള്ള ക്വോമിലേക്ക് ഇന്ത്യൻ പൌരന്മാരെ മാറ്റുന്നു
Malayalam News Live:'ഈ സംഘർഷത്തിൽ ഇറാൻ ജയിക്കില്ല', അങ്ങോട്ടുമിങ്ങോട്ടും അതിരൂക്ഷ ആക്രമണം തുടരുന്നതിനിടെ പ്രഖ്യാപനവുമായി ട്രംപ്; 'വൈകും മുമ്പ് വഴങ്ങണം'
ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാൻ വഴങ്ങണമെന്നും വൈകുന്നതിന് മുമ്പ് ചർച്ചകൾ പുനരാരംഭിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു
Malayalam News Live:കനത്ത മഴയും വെള്ളക്കെട്ടും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുട്ടനാട്ടിൽ നാളെ അവധി
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളെ ( ജൂൺ 17) അവധി
Malayalam News Live:ടെൽ അവീവിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞ് പോകണം, ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്
ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിന് നേരെ ഇസ്രയേൽ ആക്രമണം
Malayalam News Live:'യുഡിഎഫ് സ്ഥാനാർത്ഥി വരാത്തത് എന്തെന്ന് അറിയില്ല'; വിവി പ്രകാശിൻ്റെ വീട്ടിലെത്തി എം സ്വരാജ്; വോട്ട് ചോദിച്ചില്ല!
അന്തരിച്ച കോൺഗ്രസ് മുൻ നേതാവ് വിവി പ്രകാശിൻ്റെ വീട് സന്ദർശിച്ച് നിലമ്പൂരിലെ ഇടത് സ്ഥാനാർത്ഥി എം സ്വരാജ്
Malayalam News Live:രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി - 'ഇസ്രയേലിലെ സയണിസ്റ്റുകളും ഇന്ത്യയിലെ ആർഎസ്എസും ഇരട്ട സന്തതികൾ'
ഇറാനുമേൽ ആക്രമണം തുടരുന്ന ഇസ്രയേലിനെ വിമർശിക്കാൻ ഇന്ത്യ തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രി
Malayalam News Live:ഞെട്ടിക്കുന്ന ദൃശ്യങ്ങൾ - തത്സമയ അവതരണത്തിനിടെ ഇറാനിലെ വാർത്താ ചാനലിൽ ഇസ്രയേൽ ആക്രമണം - വീഡിയോ
തത്സമയ വാർത്താ അവതരണത്തിനിടെ ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനൽ ഇസ്രയേൽ ആക്രമിച്ചു
Malayalam News Live:കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ കോംപൗണ്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി
കോഴിക്കോട് മെഡിക്കൽ കോളേജ് കോംപൗണ്ടിനുള്ളിൽ നിന്നും ഉപേക്ഷിച്ച സഞ്ചിയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി
Malayalam News Live:മലയാളിയായ പാസ്റ്ററടക്കം രണ്ട് പേർ ഉത്തർപ്രദേശിൽ അറസ്റ്റിൽ; നിർബന്ധിത മതപരിവർത്തനമെന്ന പരാതിയിൽ നടപടി
ഉത്തർപ്രദേശിൽ മലയാളിയായ പാസ്റ്റർ അടക്കം രണ്ട് പേർ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന പരാതിയിൽ പിടിയിലായി
Malayalam News Live:കുടുംബവഴക്കിന് പിന്നാലെ ഭർത്താവ് തോക്കെടുത്തു; ഭാര്യയുടെ നേരെ വെടിയുതിർത്തു; പ്രതി പാലക്കാട് പിടിയിൽ
പാലക്കാട് മംഗലം ഡാം സ്വദേശി മേരിയെ എയർ ഗൺ ഉപയോഗിച്ച് വെടിവച്ച് പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് ശിവൻ അറസ്റ്റിൽ
Malayalam News Live:ഇസ്രയേലിന്റെ മുന്നറിയിപ്പ്, ഇറാൻ തലസ്ഥാനം ടെഹ്റാനിൽ നിന്നും ജനങ്ങൾ ഒഴിയണം, സൈനിക നടപടിയുണ്ടാകും
വ്യോമ മേഖല ഇസ്രായേലിന്റെ നിയന്ത്രണത്തിലേക്ക് വരുന്നുവെന്നാണ് നെതന്യാഹു അവകാശപ്പെടുന്നത്.
Malayalam News Live:ദേശീയപാത സർവീസ് റോഡിലാകെ കുഴിയെന്ന് മന്ത്രി രാജൻ; 'എല്ലാം എൻഎച്ച്എഐ ഉദ്യോഗസ്ഥരുടെ വീഴ്‌ച'
ദേശീയപാതയുടെ സർവീസ് റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിക്കെതിരെ മന്ത്രി കെ രാജൻ
Malayalam News Live:യുഡിഎഫ് തീവ്രവാദ ശക്തികളെ കൂട്ടുപിടിക്കുന്നെന്ന് എംഎ ബേബി; 'ആശമാരുടെ പ്രശ്നം പരിഹരിക്കേണ്ടത് കേന്ദ്രം'
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജയത്തിനായി യുഡിഎഫ് തീവ്രവാദ ശക്തികളെ കൂട്ടുപിടിക്കുന്നതായി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി
Malayalam News Live:അങ്കണവാടിയിലെ മേൽക്കൂരയിൽ പാമ്പിനെ കണ്ടെത്തി
നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടിയെങ്കിലും ആശങ്കയൊഴിഞ്ഞിട്ടില്ല
Malayalam News Live:എലിസബത്തിന്റേത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തൽ, ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ചികിത്സയിൽ
കൊലപാതകത്തിന് കാരണം സംബന്ധിച്ച് വ്യക്തതയില്ലെന്നും അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Malayalam News Live:ഐക്യത്തോടെ ഒരുമിച്ച് നിൽക്കണമെന്ന് രാജ്യത്തെ ജനങ്ങളോട് ഇറാൻ പ്രസിഡൻ്റിൻ്റെ അഭ്യർത്ഥന; 'ആണവായുധം നിർമ്മിക്കുന്നില്ല'
ഇസ്രയേൽ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട അയത്തൊള്ള അലി ഖമേനിയുടെ ഉപദേഷ്‌ടാവ് അലി ശംഖാനിയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഇറാൻ
Malayalam News Live:സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം - മൂന്ന് ജില്ലകളിലായി മൂന്ന് പേർ കൂടി മരിച്ചു, ഒരാളെ കാണാതായി; നിരവധി പേർക്ക് പരുക്ക്
സംസ്ഥാനത്ത് അതിശക്തമായി തുടരുന്ന മഴയിൽ മൂന്ന് ജില്ലകളിലായി മൂന്ന് പേർ കൂടി മരണമടഞ്ഞു
Malayalam News Live:അവിശ്വസനീയം, വിമാന അപകടത്തിൽ രക്ഷപ്പെട്ട വിശ്വാസ് നടന്നു വരുന്ന ദൃശ്യം; പിന്നിൽ ആളിക്കത്തുന്ന തീയും കറുത്ത പുകയും
കൈയില്‍ മൊബൈലുമായി ഗേറ്റ് കടന്ന് പുറത്തേക്ക് വരുന്ന വിശ്വാസ്. ആളുകള്‍ ഓടിക്കൂടുകയും, കൂട്ടികൊണ്ടു പോകുന്നതും ദൃശ്യങ്ങളിൽ
Malayalam News Live:കരമനയിലെ ദമ്പതികളുടെ ആത്മഹത്യ - ബാങ്കിന് മുന്നിലെ സമരം വിജയിച്ചു; വായ്പ എഴുതി തള്ളാമെന്ന് എസ്ബിഐ ഉറപ്പുനൽകി
കരമനയിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളുടെ മൃതദേഹവുമായി നടത്തിയ സമരം വിജയിച്ചു. വായ്പ എഴുതി തള്ളാമെന്ന് എസ്ബിഐ ഉറപ്പ് നൽകി.