News

Kerala Lok Sabha Election 2024 LIVE : കേരളത്തില്‍ പോളിങ് 40 ശതമാനം കടന്നു

ലോക്സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ വോട്ടിങ് സംസ്ഥാനത്ത് ഉച്ച പിന്നിടുന്നു. പലയിടങ്ങളിലും ചൂട് കൂടിവരികയാണെങ്കിലും വോട്ടെടുപ്പിന്‍റെ ചൂടിന് ഒട്ടും കുറവ് വന്നിട്ടില്ല. ഏറ്റുമൊടുവിലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ പോളിങ് 40 ശതമാനം കടന്നു. ഉച്ചയ്ക്ക് 01.15 വരെയുള്ള കണക്ക് പ്രകാരം 40.21 ശതമാനമാണ് സംസ്ഥാനത്തെ പോളിങ്. മിക്ക ബൂത്തുകളിലും വലിയ ക്യൂ പ്രകടമാണ്. സംസ്ഥാനത്ത് പോളിങ് ഇതുവരെ സമാധാനപരം. 

 

പോളിങ് ശതമാനം 01.05വരെ

 

സംസ്ഥാനം-40.21

മണ്ഡലം തിരിച്ചുള്ള കണക്ക്

1. തിരുവനന്തപുരം-39.13
2. ആറ്റിങ്ങല്‍-41.91
3. കൊല്ലം-39.43
4. പത്തനംതിട്ട-40.06
5. മാവേലിക്കര-40.16
6. ആലപ്പുഴ-42.25
7. കോട്ടയം-40.28
8. ഇടുക്കി-40.03
9. എറണാകുളം-39.49
10. ചാലക്കുടി-41.81
11. തൃശൂര്‍-40.58
12. പാലക്കാട്-41.99
13. ആലത്തൂര്‍-40.51
14. പൊന്നാനി-35.90
15. മലപ്പുറം-38.21
16. കോഴിക്കോട്-39.32
17. വയനാട്-41.10
18. വടകര-39.03
19. കണ്ണൂര്‍-42.09
20. കാസര്‍ഗോഡ്-41.28

 

വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും. രാവിലെ 5.30നാണ് പോളിങ് ബൂത്തുകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്.കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തൽ. കള്ളവോട്ടിന് ശ്രമം ഉണ്ടായാൽ കർശന നടപടിക്ക് തെര‍‌ഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.  

Achu Oommen reacted to the case against CR Mahesh

'മഹേഷ് രക്ഷപ്പെട്ടത് ആയുസിന്റെ ബലം കൊണ്ട്, പക്ഷെ വധശ്രമത്തിന് കേസും', ഇതെന്ത് കാട്ടുനീതിയെന്ന് അച്ചു ഉമ്മൻ

നാടിന്റെ ജനാധിപത്യം വലിയ വിഷയമാണ്. നാട്ടിലെ ജനവിരുദ്ധ നയങ്ങളെല്ലാം വിഷയമായി വരും

20 year jail term for two youths persons for smuggling 26 kg ganja in malalppuram

ബൊലേറോ പിക്കപ്പിൽ പച്ചക്കറി, ഒരു ചാക്കിൽ വേറെ ഐറ്റം; മലപ്പുറത്ത് കഞ്ചാവ് കടത്തിയ പ്രതികൾ 20 വർഷം അഴിയെണ്ണും

ബൊലേറോ പിക്കപ്പിൽ പച്ചക്കറി, ഒരു ചാക്കിൽ വേറെ ഐറ്റം; മലപ്പുറത്ത് കഞ്ചാവ് കടത്തിയ പ്രതികൾ 20 വർഷം അഴിയെണ്ണും

പരിശോധനയ്ക്കിടെ ബൊലേറോ പിക്കപ്പ് വാഹനത്തിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കടത്തി കൊണ്ട് വന്ന 26.05 കിലോഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടുകയായിരുന്നു.  

Latest Malayalam News(ഏറ്റവും പുതിയ മലയാള വാർത്ത): Asianet News brings the Latest Malayalam news, top stories, news headlines, photos and videos from round the world. Browse the most comprehensive, up-to-date news coverage, aggregated from various sources. Hit the headline with breaking news, today's news, daily updates and live status. Get fast, accurate and full covered detailed news. Track the most impeccable news from city, crime, nation, world, sports, entertainment and live news ബ്രേക്കിംഗ് ന്യൂസ്, വേൾഡ് ന്യൂസ്, ടോപ്പ് സ്റ്റോറീസ്, മലയാളം ന്യൂസ് ലൈവ് online in Malayalam.