സാമ്പത്തിക മാന്ദ്യത്തിലേക്കോ അമേരിക്ക ?

നാല്പത് വർഷത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണ് അമേരിക്ക ഇപ്പോൾ നേരിടുന്നത്. സാമ്പത്തിക മാന്ദ്യത്തിലേക്ക് അമേരിക്ക കടക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം

Share this Video


നാല്പത് വർഷത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണ് അമേരിക്ക ഇപ്പോൾ നേരിടുന്നത്. സാമ്പത്തിക മാന്ദ്യത്തിലേക്ക് അമേരിക്ക കടക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം. കഴിഞ്ഞ രണ്ട് സാമ്പത്തിക പാദങ്ങളിലും വളർച്ചാ നിരക്ക് ചുരുങ്ങിയത് സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയായാണ് വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നത്. ഇത് തടയാൻ പലിശ നിരക്ക് വർധിപ്പിച്ചതുൾപ്പെടെയുള്ള നടപടികൾ അമേരിക്ക ഇതിനോടകം സ്വീകരിച്ചു. എന്നാൽ അമേരിക്കയിൽ സാമ്പത്തിക മാന്ദ്യം ഇല്ലെന്നാണ് പ്രസിഡന്റ് ജോ ബൈഡൻ പറയുന്നത്. നാണയപ്പെരുപ്പത്തിന് തടയിട്ടില്ലെങ്കിൽ ഈ വർഷം അവസാനത്തോടെ അമേരിക്കയിൽ സാമ്പത്തിക മാന്ദ്യം തുടങ്ങുമെന്നാണ് റിപ്പോർട്ട്. 

Related Video