മുംബൈയോട് തോറ്റത് വിടൂ, ഇനി സൂപ്പറായാലും മതി; ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പ്ലേഓഫ് സാധ്യതകള്‍ വിശദമായി

ഐപിഎല്‍ പതിനെട്ടാം സീസണില്‍ (ഐപിഎല്‍ 2025) കളിച്ച എട്ടില്‍ ആറ് മത്സരങ്ങളും തോറ്റ സിഎസ്‌കെയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ ഇതുവരെ അവസാനിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം
 

Share this Video

ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ ഏറ്റവും താഴെയുള്ള ടീം. എം എസ് ധോണി നായകനായിട്ടും ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ പതിനെട്ടാം സീസണില്‍ കരകയറുന്ന ലക്ഷണമില്ല. ബാറ്റര്‍മാര്‍ക്ക് കൂറ്റന്‍ സ്കോര്‍ നേടാനാവുന്നില്ല, ബൗളര്‍മാര്‍ക്ക് പ്രതിരോധിക്കാനും കഴിയുന്നില്ല. ചോരുന്ന ക്യാച്ചുകളുടെ മഴയായി ഫീല്‍ഡിംഗും ദയനീയം. മുംബൈ ഇന്ത്യന്‍സിനോട് സീസണിലെ എട്ടാം മത്സരത്തില്‍ 9 വിക്കറ്റിന് ദയനീയമായി തോറ്റതോടെ സിഎസ്‌കെയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചോ? നമുക്ക് പരിശോധിക്കാം. 

Related Video