
ധോണിച്ചിറകില്‍ കരകയറാന്‍ സിഎസ്‌കെ; ടീമിലാണേല്‍ ആശങ്കകളോട് ആശങ്ക, എന്ത് ചെയ്യും?
ഐപിഎല്‍ പതിനെട്ടാം സീസണിന് മധ്യേ എം എസ് ധോണി വീണ്ടും ക്യാപ്റ്റനാകുമ്പോള്‍ സിഎസ്‌കെ ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്, എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിസാരക്കാരല്ല
ഇങ്ങനെയൊരു മോഹം ഇനി നടക്കും എന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകര്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നതല്ല. പക്ഷേ, അവിചാരിതമായി അത് സംഭവിച്ചിരിക്കുന്നു. 43-ാം വയസില്‍ എം എസ് ധോണി സിഎസ്‌കെ ക്യാപ്റ്റന്‍റെ തൊപ്പി വീണ്ടുമണിയുന്നു. ഐപിഎല്‍ പതിനെട്ടാം സീസണില്‍ അഞ്ച് മത്സരങ്ങളില്‍ ഒരു ജയം മാത്രമായി പോയിന്‍റ് പട്ടികയില്‍ താഴെയുള്ള ചെന്നൈ ടീമിനെ കരകയറ്റാന്‍ തല മാജിക്കിനാകുമോ?