
ബുമ്രാസ്ത്രം നിര്‍വീര്യമാക്കി, നയിച്ചു, ജയിച്ചു! പഞ്ചാബിന്റെ പടനായകൻ
വധേര വീണു, പിന്നാലെ അശ്വിനി കുമാറിനെ പിക്ക് അപ്പ് ഷോട്ടിലൂടെ ഫൈൻ ലെഗിലേക്ക് ഒരു സിക്സ്. ഞാൻ തുടരുമെന്ന് പറയാതെ പറഞ്ഞുവെച്ചു
നിര്‍ണായക മത്സരങ്ങളില്‍ മുംബൈയോളം പരിചയസമ്പത്തും അവസരത്തിനൊത്ത് ഉയരാനും കഴിയുന്നൊരു ടീം ടൂര്‍ണമെന്റില്‍ തന്നെയില്ല. ഇവിടെയാണ് ശ്രേയസിന്റെ ഇന്നിങ്സിന്റെ വലുപ്പം കൂടുന്നതും. ഒരു ജയം അകലെ കാത്തിരിക്കുന്നത് ചരിത്രമാണ്. അത് നേടണമെങ്കില്‍ സമാന ചരിത്രം തേടിയിറങ്ങിയ ഒരു സംഘത്തെ കീഴടക്കണം