
വിമര്‍ശകരുടെ വായടപ്പിച്ച രോഹിത് ശര്‍മ്മ ഷോ; 37ലും അവസാനിക്കാത്ത ഹിറ്റ്‌മാനിസം
45 പന്തുകളില്‍ 76*, ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഇതുവരെ പ്രതിഭയുടെ നിഴല്‍ മാത്രമായിരുന്ന രോഹിത് പ്രതാപകാലത്തിലേക്കുള്ള ഉയിര്‍പ്പുപോലെ മുംബൈയിലെ വാംഖഡെയില്‍ അവതരിച്ചു
വാംഖഡെയുടെ മുറ്റത്ത് വിമര്‍ശനങ്ങള്‍ ഹിറ്റ്‌മാന്‍റെ ഗ്ലൗവണിഞ്ഞ കരങ്ങളാല്‍ തച്ചുടയ്ക്കപ്പെട്ടിരിക്കുന്നു. രോഹിത് ശര്‍മ്മയ്ക്ക് വിമര്‍ശകരുടെ വായടപ്പിക്കാന്‍ ഒറ്റ ഇന്നിംഗ്സ് മാത്രം മതിയെന്ന തത്വം വീണ്ടും ക്രീസില്‍ അന്വര്‍ഥമായ നിമിഷങ്ങള്‍. ആരാധകര്‍ കാത്തിരുന്ന ഹിറ്റ്‌മാനിസം വീണ്ടും മൈതാനത്ത് അവതരിച്ച ദിനം. മുംബൈ ഇന്ത്യന്‍സിന്‍റെ വിഖ്യാതമായ നീലക്കുപ്പായത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ മഞ്ഞപ്പടയ്ക്കെതിരെ രോഹിത്തിന്‍റെ വീരോചിതമായ ഉയര്‍ത്തെഴുന്നേല്‍പ്പിനാണ് ഐപിഎല്ലില്‍ ഇന്നലെ ക്രിക്കറ്റ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്.