
ഇരിപ്പുറയ്ക്കാതെ ഓറഞ്ച് ക്യാപ്, 'തലനാരിഴയില്‍' തല മാറുന്നു!
ഐപിഎല്‍ അവസാന ലാപ്പിലേക്ക് എത്തുമ്പോള്‍ ഓറഞ്ച് ക്യാപ് പോരും മുറുകുകയാണ്
ബാറ്റര്‍മാര്‍ കണ്‍സിസ്റ്റന്റാകുമ്പോള്‍ ഓറഞ്ച് ക്യാപ് ഇൻകണ്‍സിസ്റ്റന്റാകും. ഐപിഎല്‍ ആവേശാന്ത്യത്തിലേക്ക് അടുക്കുമ്പോള്‍ ഫോട്ടോഫിനിഷിലേക്ക് നീങ്ങുകയാണ് റണ്‍വേട്ടക്കാരുടെ ഇടയിലെ പോര്. ടൂര്‍ണമെന്റിന്റെ ഇന്നോളമുള്ള ചരിത്രത്തില്‍ ഇത്തരമൊരു പ്രതിഭാസം കണ്ടിട്ടുണ്ടോയെന്ന് തന്നെ സംശയം