മുംബൈ കളിപിടിച്ച ആ പന്ത്; ഹാര്‍ദിക്കിന്റെ ബുമ്രായുധം

സുന്ദറിന്റെ ലെഗ്‌സ്റ്റമ്പിന് മുകളില്‍ നിന്ന് ബെയില്‍സ് നിലം തൊട്ടപ്പോള്‍ മൊമന്റം മുംബൈക്കൊപ്പമാകുകയായിരുന്നു, അല്ല, ബുമ്ര ആക്കുകയായിരുന്നു

Share this Video

സീസണില്‍ ഇതുവരെ 11 മത്സരങ്ങളില്‍ ബുമ്ര കളത്തിലെത്തി. നേടിയത് 18 വിക്കറ്റുകള്‍. എക്കണോമി 6.36 ആണ്. ഗോട്ട് സ്റ്റഫ്. മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത ഒന്ന്. മധ്യ ഓവറുകളിലെ ബുമ്രയുടെ എക്കണോമി അഞ്ചിലും താഴെയാണ്. പല സീസണുകളിലായി തുടരുന്ന കൃത്യത. മുംബൈയുടെ പ്ലേയിങ് ഇലവനിലെ സ്ഥിരസാന്നിധ്യമായതിന് ശേഷം ഒരു സീസണിലെ ബുമ്രയുടെ ഏറ്റവും മോശം എക്കണോമി പോലും 7.8 ആണ്, അതും 2016ല്‍. 

Related Video