
ഇഷാന്റെ ഫെയര്‍പ്ലേ ഹൈദരാബാദിന് അണ്‍ഫെയര്‍! സംഭവിച്ചതെന്ത്?
കാണികളേയും കളത്തിലുള്ളവരേയും കണ്‍ഫ്യൂഷനിലാക്കിയ ആ നിമിഷമുണ്ടാകുന്നത് മൂന്നാം ഓവറിലാണ്
ദീപക് ചഹറിന്റെ രണ്ടാം ഓവറിലെ ആദ്യ പന്ത്. സ്ട്രൈക്ക് എൻഡില്‍ ഇഷാൻ കിഷൻ. ലെഗ് സൈഡിലേക്ക് സ്വിങ് ചെയ്ത് എത്തിയ ലെങ്ത് ബോള്‍ ഫൈൻ ലെഗിലേക്ക് തട്ടിയിടാനുള്ള ശ്രമം ഇഷാൻ നടത്തി. എന്നാല്‍, പന്ത് കൃത്യമായി കണക്ട് ചെയ്യാൻ ഇഷാന് കഴിഞ്ഞില്ല. വിക്കറ്റ് കീപ്പര്‍ റിയാൻ റിക്കല്‍ട്ടണ്‍ പന്ത് കളക്റ്റ് ചെയ്തു. ഇവിടെ വരെ എല്ലാം സാധാരണമായിരുന്നു.