
'തല' മുതല്‍ മാനേജ്മെന്റ് വരെ, ചെന്നൈയ്ക്ക് തിരുത്താൻ ഏറെയുണ്ട്
ആരാധകര്‍ക്ക് നിരാശയ്ക്ക് അപ്പുറം പോയിന്റ് പട്ടികയിലേക്ക് ഒന്നും സംഭാവന ചെയ്യാൻ കഴിയാത്ത തുടര്‍ച്ചയായ അഞ്ചാം മത്സരം
ചെന്നൈ ഇന്നിങ്സ് 103 റണ്‍സില്‍ അവസാനിക്കുകയാണ്. ക്യാമറക്കണ്ണുകള്‍ ഗ്യാലറിയിലേക്ക്, ഇരിപ്പുറയ്ക്കാതെ ആരാധകര്‍ ആനന്ദിച്ച നാളുകളായിരുന്നില്ല അവിടെ. വിരസത നിറഞ്ഞ ഓവറുകള്‍, കളി പാതി പിന്നിടുമ്പോള്‍ തന്നെ ഇരിപ്പിടങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നു, ഡോട്ട് ബോളുകളുടെ നീണ്ടനിര, ബൗണ്ടറി പിറക്കാത്ത തുടര്‍ച്ചയായ പത്ത് ഓവറുകള്‍, മഞ്ഞക്കുപ്പായക്കാര്‍ക്ക് ആരവത്തിനായി ഒരു തലനിമിഷം പോലുമില്ല. അങ്ങനെ, സുപരിചിതമല്ലാത്ത പലതിനും ചെപ്പോക്ക് സാക്ഷിയായി.