'ഇനി ഉത്തരം' ക്രൈം തില്ലർ ആണ്; പക്ഷേ, 'ദൃശ്യം' അല്ല - Aparna Balamurali
കഥ ഹൈറേഞ്ചിലെ കൊലപാതകം; 'ദൃശ്യം' സിനിമകളുടെ അസിസ്റ്റന്റ് ഡയറക്ടർ സംവിധായകനാകുന്ന ആദ്യ സിനിമ. 'ഇനി ഉത്തരം' പക്ഷേ, തികച്ചും വ്യത്യസ്തമായ സിനിമയാണെന്നാണ് നായിക അപർണ ബാലമുരളി പറയുന്നത്.
ദേശീയ പുരസ്കാരം നേടിയ അപർണ ബാലമുരളി അഭിനയിക്കുന്ന സിനിമയാണ് 'ഇനി ഉത്തരം'. ജീത്തു ജോസഫ് സിനിമകളിൽ അസി. ഡയറക്ടർ ആയിരുന്ന സുധീഷ് രാമചന്ദ്രൻ ആദ്യമായി സംവിധായകനാകുന്ന സിനിമ, ഹൈറേഞ്ചിലെ ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുകയാണ്. അപർണ ബാലമുരളിയും നടൻ ചന്തുനാഥ് ജി നായരും സംസാരിക്കുന്നു.