
ആടിത്തിമർത്ത് അമ്പാനും പൈങ്കിളിയും , പ്രണയദിനത്തിൽ ' പൈങ്കിളി ' എത്തും
പൈങ്കിളി സിനിമയുടെ അണിയറ പ്രവർത്തകർ എറണാകുളം സെൻറ് തെരേസാസ് കോളേജിൽ സിനിമയുടെ പ്രൊമോഷൻ നടത്തി. സിനിമയിലെ പ്രധാന താരങ്ങളായ സജിൻ ഗോപു ( അമ്പാൻ ), അനശ്വര രാജൻ എന്നിവർ പങ്കെടുത്തു.
കൊച്ചി: പൈങ്കിളി സിനിമയുടെ അണിയറ പ്രവർത്തകർ എറണാകുളം സെൻറ് തെരേസാസ് കോളേജിൽ സിനിമയുടെ പ്രൊമോഷൻ നടത്തി. സിനിമയിലെ പ്രധാന താരങ്ങളായ സജിൻ ഗോപു ( അമ്പാൻ ) , അനശ്വര രാജൻ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളോടൊപ്പം ആടിത്തിമർത്തതാണ് താരങ്ങൾ വേദി വിട്ടത്.
ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റെയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിത്തു മാധവൻ എന്നിവർ ചേർന്നാണ് പൈങ്കിളിയുടെ നിർമ്മാണം. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിത്തു മാധവൻ രചന നിർവ്വഹിക്കുന്നതാണ് ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. ആവേശത്തിന് പുറമെ ചുരുളി, ജാൻ എ. മൻ, രോമാഞ്ചം, നെയ്മർ, ചാവേർ തുടങ്ങിയ ഒട്ടേറെ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ സജിന്‍ ഗോപു എത്തിയിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് നായകന്‍ ആവുന്നത്.
ചന്തു സലിംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.