Asianet News MalayalamAsianet News Malayalam

'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' പ്രേക്ഷക പ്രതികരണം കാണാം

ആര്‍ മാധവന്‍ സംവിധാനം ചെയ്ത നമ്പിനാരായണന്റെ ജീവിത കഥ പറയുന്ന ചിത്രം 'റോക്കട്രി' തീയേറ്ററില്‍.  പ്രേക്ഷകര്‍ക്ക് എന്താണ് പറയാനുളളതെന്ന് നോക്കാം

First Published Jul 1, 2022, 8:03 PM IST | Last Updated Jul 1, 2022, 8:20 PM IST

ഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ (Nambi Narayanan) ജീവിതം പറയുന്ന ചിത്രമെന്ന നിലയിൽ ശ്രദ്ധനേടിയ സിനിമയാണ് 'റോക്കട്രി ദി നമ്പി ഇഫക്റ്റ്' (Rocketry: The Nambi Effect). പ്രഖ്യാപനസമയം മുതൽ ശ്രദ്ധനേടിയ ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. 100 കോടിക്ക് മുകളില്‍ ബജറ്റ് ഉള്ള ചിത്രത്തില്‍ നമ്പി നാരായണനെ അവതരിപ്പിക്കുന്നത് മാധവനാണ്. ചിത്രത്തിന്‍റെ രചനയും സംവിധാനവും അദ്ദേഹം തന്നെ.  ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ എത്തിയ ചിത്രത്തെ കുറിച്ച് പ്രേക്ഷകർ പറയുന്നത് ഇങ്ങനെ.

"സമീപകാലത്ത് നിർമ്മിച്ച ഏറ്റവും മികച്ച ബയോപിക്കുകളിൽ ഒന്നാണ് റോക്കട്രി ദി നമ്പി ഇഫക്റ്റ്. ഒരു കഥയ്ക്ക് കഴിയുന്നത്ര ആധികാരികത ലഭിക്കുന്നു. നടൻ, എഴുത്തുകാരൻ, സംവിധായകൻ എന്നീ നിലകളിൽ നടൻ മാധവൻ അസാമാന്യനാണ്. ഒപ്പം കഥയുടെ അവതാരകൻ ഷാരൂഖ് ഖാനാണ്. ഇഷ്ടപ്പെട്ടു, സൂര്യയുടെ അതിഥി വേഷം കലക്കി, ഈ മാസ്റ്റർപീസ് നിർമ്മിക്കാൻ 3 വർഷമെടുത്ത മാധവന് ഹാറ്റ്സ് ഓഫ്. സിംമ്രാൻ ഗംഭീരമാക്കി", എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങൾ. ഷാരൂഖിന്റെയും സൂര്യയുടെയും വേഷത്തെ പ്രശംസിച്ച് നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്.

മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്‍റെ കോ-ഡയറക്ടര്‍ ആണ്. ശ്രീഷ റായ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ബിജിത്ത് ബാല. സംഗീതം സാം സി എസ്. പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ശബരി. ട്രൈ കളര്‍ ഫിലിംസ്, വര്‍ഗീസ് മൂലന്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ മാധവനും ഡോ. വര്‍ഗീസ് മൂലനും ചേര്‍ന്നാണ് നിര്‍മ്മാണം.