സ്വപ്‌നങ്ങൾ കീഴടക്കാൻ യാത്ര തുടങ്ങി സച്ചിയും രേവതിയും. ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

സച്ചിയുടെ പൂക്കട സർപ്രൈസ് ആയിരുന്നു ഇന്നലത്തെ എപ്പിസോഡില് ഹൈലൈറ്റ്. അപ്രതീക്ഷിതമായി സച്ചി സമ്മാനിച്ച പൂക്കട കണ്ട രേവതിക്ക് ആകെ സന്തോഷമാകുന്നു. ആദ്യ ദിവസം കിട്ടിയ കച്ചവടത്തിന്റെ ലാഭം സച്ചിയും രേവതിയും ചേർന്ന് കണക്ക് കൂട്ടുന്നു. ഇനി പുതിയ കഥ.

Share this Video

സച്ചിയും രേവതിയും ആദ്യ ദിവസത്തെ കച്ചവടത്തിന്റെ ലാഭം നോക്കുന്നത് കണ്ട് ചന്ദ്ര അങ്ങോട്ട് വരുന്നു. ഇന്ന് 800 രൂപ ലാഭം കിട്ടിയെന്നും ഇങ്ങനെ പോയാൽ 2000 വരെയൊക്കെ ഓരോ ദിവസവും കിട്ടാൻ ചാൻസ് ഉണ്ടെന്നും സച്ചി രേവതിയോട് പറയുന്നു. എന്നാൽ പിന്നെ ഉടനെ അടുത്ത ഒരു ബ്രാഞ്ച് തുടങ്ങാമെന്നും, അവിടെ ജോലിക്കാരെ വെക്കണമെന്നും സച്ചി രേവതിയോട് പറയുന്നു. 

Related Video