സുധിയുടെ പരസ്യമായി ...ശ്രുതിയുടേത് ഇപ്പോഴും രഹസ്യം. ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
സുധി ജോലിക്കുപോകുന്നു എന്ന് ഇതുവരെ കള്ളം പറയുകയായിരുന്നു എന്ന കാര്യം ചന്ദ്രോദയത്തിൽ എല്ലാവർക്കും മനസ്സിലാവുന്നു. ചന്ദ്രക്കും മകന് ജോലിയില്ല എന്നറിയാവുന്ന കാര്യവും എല്ലാവർക്കും വ്യക്തമാകുന്നു. ശ്രുതി ഇതെല്ലാം കണ്ടും കേട്ടും കരഞ്ഞു തളർന്ന് പൊട്ടിത്തെറിക്കുന്ന അവസ്ഥയിലാണ്. ഇനി പുതിയ കഥ.
സുധിയ്ക്ക് ജോലിയില്ലെന്ന കാര്യം എല്ലാവരും അറിഞ്ഞതും താൻ എല്ലാവർക്കും മുന്നിലും അപമാനിത ആയതും ശ്രുതിക്ക് സഹിക്കാനായില്ല. സുധി താൻ ചെയ്ത തെറ്റുകൾക്ക് ശ്രുതിയോട് മാപ്പ് പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശ്രുതി അതിനൊന്നും ചെവി കൊടുക്കുന്നില്ല. സുധി മനഃപൂർവ്വം തന്നെ ചതിക്കുകയായിരുന്നു എന്നും ശ്രുതി പറയുന്നു. എന്നാൽ അങ്ങനല്ലെന്നും ജോലിയില്ലെന്ന് അറിഞ്ഞാൽ നിനക്ക് വിഷമമാകും എന്ന് കരുതിയാണ് എല്ലാം മറച്ചുവെച്ചത് എന്നായിരുന്നു സുധിയുടെ ന്യായീകരം . പക്ഷെ അമ്മയോട് നീ എല്ലാം പറഞ്ഞല്ലോ , എന്നിട്ടും നീ എന്നോട് മറച്ചുവെച്ചു എന്നായി ശ്രുതി. സുധി എന്തൊക്കെ പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും ശ്രുതി അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല സുധിയോട് മുറിയിൽ നിന്നിറങ്ങിപ്പോകാനും പറയുന്നു. എന്റെ സുധി അമ്മയോട് പറഞ്ഞില്ലെങ്കിലും സ്വന്തം ഭാര്യയോട് മറച്ചുവെക്കരുത് ഇങ്ങനത്തെ രഹസ്യങ്ങൾ. അല്ലെങ്കിൽ ഇതുപോലെ പണി കിട്ടും.