ഉറിയടി മത്സരത്തിൽ വിജയിച്ച് സച്ചി .ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ.

എല്ലാവരും മത്സരത്തിന് ഒരുങ്ങിക്കഴിഞ്ഞു . രവിയും മരുമക്കളും ഒരു ടീമും, ചന്ദ്രയും മക്കളും മറ്റൊരു ടീമുമാണ്. മത്സരത്തിൽ ജയിക്കുന്ന ആൾക്ക് അച്ഛമ്മയുടെ വക സമ്മാനവുമുണ്ട്. അപ്പൊ ആർക്കാണ് സമ്മാനം കിട്ടാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.

Share this Video

ആദ്യം മത്സരത്തിനെത്തിയത് സുധിയാണ്. പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ സുധി കീഴടങ്ങി. പിന്നീട് വന്നത് ശ്രുതിയാണ്. ശ്രുതി ജയിക്കാനായി സുധി വൻ പ്രോത്സാഹനം ആയിരുന്നു. പക്ഷെ ശ്രുതിയും തോറ്റു. അടുത്ത വന്നത് ശ്രീകാന്താണ്. ദേ ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും ഞാൻ പൊട്ടിക്കാൻ പോവാണെന്ന് പറഞ്ഞെങ്കിലും ഉറി പൊട്ടിയില്ല. തോറ്റു മടങ്ങിയ ശ്രീകാന്തിന് ശേഷം എത്തിയത് വർഷയാണ്. വർഷയും തോറ്റ് തൊപ്പിയിട്ടു. ഞങ്ങൾ അങ്ങനെ തോറ്റ് തരില്ലെന്ന് പറഞ്ഞ് രേവതി എത്തിയെങ്കിലും ഫലം പരാജയം തന്നെയായിരുന്നു. ഇനി ഇപ്പൊ ഒരൊറ്റ ആളെ ബാക്കി ഉള്ളു . സച്ചി . അങ്ങനെ അവനെത്തി . ഭൂമിയെ തൊട്ട് വണങ്ങി, വടിയെടുത്ത് അളവ് കുറിച്ച്, കറക്കിയടിച്ച്, കണ്ണും പൂട്ടി ഒരൊറ്റ പൊട്ടിക്കൽ..പൊട്ടി ....ഉറി പൊട്ടി ... ഉറിയടിച്ച് പൊട്ടിച്ചുകൊണ്ട് സച്ചി മത്സരത്തിൽ വിജയിച്ചു. 

Related Video