ആദിയെ കാണാത്ത ടെൻഷനിൽ രചന - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ
മഹേഷും വിനോദും അച്ഛനും അമ്മയുമെല്ലാം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയാണ്. എപ്പോഴും ഇതുപോലെ ആയിരിക്കണമെന്നും സ്നേഹത്തോടെ തന്നെ മുന്നോട്ട് പോകണമെന്നും അച്ഛൻ എല്ലാവരോടും പറയുന്നു. വിനോദിനെ യാത്രയാക്കിയ ശേഷം മഹേഷ് ഇഷിതയെ കാത്തു നിൽക്കുകയാണ്
ഇഷിത ആദിയെ ഉറക്കുകയാണ്. കഥകൾ പറഞ്ഞ് ഉറക്കിയ ശേഷം ഇഷിത വീട്ടിലേയ്ക്ക് എത്തുന്നു. തന്നെ കാത്തിരുന്ന മഹേഷിനൊപ്പം ഭക്ഷണത്തെ കഴിച്ച് അവർ ഉറങ്ങാൻ പോകുന്നു. അതിനിടയിൽ ആദിയെ നാളെ വീട്ടിലേയ്ക്ക് കൊണ്ടുവരുന്ന കാര്യം ഇഷിത മഹേഷിനെ ഓർമിപ്പിക്കുന്നു. ഉറക്കത്തിനിടയിൽ ആദിയ്ക്ക് എന്തോ സംഭവിക്കുന്നത് പോലെ ഇഷിത സ്വപ്നം കണ്ട് ഞെട്ടി ഉണരുന്നു. ഇഷാദിനോട് നിനക്ക് അത്രയും സ്നേഹമായതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നതെന്ന് പറഞ്ഞ് മഹേഷ് അവളെ സമാധാനിപ്പിക്കുന്നു.
പിറ്റേന്ന് രാവിലെ ചിപ്പിയെ സ്കൂളിൽ പോകാൻ ഒരുക്കിയ ശേഷവും ഇഷിത ഇഷാദിന്റെ കാര്യം എല്ലാവരെയും ഓർമിപ്പിക്കുന്നു. അവനെ കൊണ്ടുവരാനും നമുക്ക് അവനെ സന്തോഷിപ്പിക്കാമെന്നും അവർ ഇഷിതയോട് പറയുന്നു.
അതേസമയം തന്റെ കാറാണ് ആദിയെ ഇടിച്ചതെന്ന് രചന മനസ്സിലാക്കാതിരിക്കാനുള്ള വഴി നോക്കുകയാണ് ആകാശ്. അതിനായി പോലീസ് നൽകിയ സി സി ടി വി ദൃശ്യം ലാപ്ടോപ്പിലേക്കാക്കി തന്റെ കാറിന്റെ നമ്പർ പ്ലേറ്റിന്റെ സ്ഥാനത്ത് മറ്റൊരു നമ്പർ ആക്കുന്നു. ശേഷം രചനയെ വിളിച്ച് ഇത് തന്റെ നമ്പറല്ലല്ലോ എന്ന് പറഞ്ഞ് സമർത്ഥിക്കാൻ ശ്രമിക്കുന്നു. രചനയ്ക്ക് ആകെ കൺഫ്യുഷൻ ആവുന്നു . ശേഷം രചനയോട് പോയി കിടന്നുറങ്ങാനും, താൻ ഈ വണ്ടി ഉടമയെ കണ്ടെത്താൻ ശ്രമിക്കട്ടെ എന്നും ആകാശ് പറയുന്നു. ഇന്ന് രാത്രി കൂടി മാത്രമേ താൻ ക്ഷമിക്കൂ എന്നും നാളെ എല്ലാവർക്കുമെതിരെ പരാതി നൽകുമെന്നും രചന ആകാശിനോട് പറഞ്ഞ ശേഷം ഉറങ്ങാൻ പോകുന്നു. താൽക്കാലത്തേയ്ക്ക് മാത്രം രക്ഷപ്പെട്ട ആശ്വാസം ആകാശിനുണ്ട്. എന്നാൽ ഇത് പോരെന്നും, എന്ന് വേണമെങ്കിലും താൻ പിടിക്കപ്പെടുമെന്നും ആകാശിനറിയാം. ആ ടെൻഷൻ ആകാശിനുണ്ട്.