അഭിയെ പാഠം പഠിപ്പിക്കാൻ ദേവയാനി, 'പത്തരമാറ്റ്' സീരിയൽ റിവ്യൂ

ദേവയാനിയെ പറ്റിച്ച് പണം തട്ടാനുള്ള പ്ലാനിങ്ങിലാണ് അഭിയും ജലജയും. കരൾ ദാനം ചെയ്ത പെൺകുട്ടിയെന്ന് പറഞ്ഞ് മറ്റൊരാളെ  കണ്ടെത്തി അത് വെച്ച് ദേവയാനി നൽകുന്ന 50  ലക്ഷം തട്ടിയെടുക്കാനുള്ള പരിപാടിയാണ് അവരുടെ ലക്‌ഷ്യം. ഇനി പുതിയ കഥ.
 

Share this Video

ദേവയാനിയുടെ കയ്യിൽ നിന്നും പണം തട്ടാൻ അഭി ശരണ്യ എന്ന പെൺകുട്ടിയെ ഏർപ്പാടാക്കുന്നു. കിട്ടുന്ന 50 ലക്ഷത്തിൽ നിന്ന് 10 ലക്ഷം നിനക്ക് തരാമെന്ന് പറഞ്ഞ് അവർ ഡീൽ ഉറപ്പിക്കുന്നു. തുടർന്ന് അഭി ജലജയോട് വന്ന് വിവരങ്ങൾ പറയുന്നു. പ്ലാൻ വിചാരിച്ചപോലെ നടന്നാൽ നമുക്ക് ലക്ഷങ്ങൾ നേടാനാകുമെന്നും, പിടിക്കപ്പെടാതെ ശ്രദ്ധിക്കണമെന്നും ജലജ അഭിയോട് പറയുന്നു. എന്നാൽ ജലജയും അഭിയും തമ്മിൽ സംസാരിച്ച കാര്യം ദേവയാനി കേൾക്കാൻ ഇടയാകുന്നു. ഇരുവരുടെയും ദുഷ്ടലാക്ക് മനസ്സിലാക്കിയ ദേവയാനി ചിലതെല്ലാം മനസ്സിൽ ഉറപ്പിക്കുന്നു. 

Related Video