സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 ഗ്രാന്റ് ഫിനാലെ ഇന്ന് ഏഷ്യാനെറ്റിൽ

ഇന്ന് ആവേശപ്പോരാട്ടം! സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 ഗ്രാന്റ് ഫിനാലെ ഇന്ന്. ശ്രേയ ഘോഷാല്‍ പ്രത്യേക അതിഥിയായി എത്തും.ഗ്രാന്റ് ഫിനാലെ വൈകീട്ട് ആറ് മണി മുതല്‍ ഏഷ്യാനെറ്റില്‍ തത്സമയം കാണാം
 

Share this Video

പ്രേക്ഷക ഹൃദയങ്ങൾ ഏറ്റുവാങ്ങിയ നിരവധി ഗായകർ നിറഞ്ഞാടിയ സ്റ്റാർസിങ്ങർ സീസൺ 8 ന്റെ ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഇന്ന് വൈകുന്നേരം ആറ് മണി മുതലാണ് സംപ്രേക്ഷണം ചെയ്യുക (Star Singer).

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വാശിയേറിയ പോരാട്ടങ്ങൾക്കും നിരവധി നിര്‍ണ്ണായകമായ റൗണ്ടുകൾക്കും ശേഷം അന്തിമ വിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെ പോരാട്ടത്തിൽ ഇനി മാറ്റുരയ്ക്കുന്നത് അഖിൽദേവ് , ജെറിൽ ഷാജി , അർജുൻ ഉണ്ണികൃഷ്‍ണൻ , കൃതിക എസ് , മിലൻജോയ് , വിഷ്‍ണുമായ രമേശ് , റിതുകൃഷ്‍ണ എന്നിവരാണ്. സീസൺ 8 ന്റെ സംഗീതയാത്രയിൽ വിധികർത്താക്കളായിഎത്തിയത് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര, ഗായകരായ ജിവേണുഗോപാൽ , മഞ്‍ജിരി , സംഗീതസംവിധായകരായ ശരത്, സ്റ്റീഫൻ ദേവസ്യ തുടങ്ങിയവരാണ്.

അതോടൊപ്പം പ്രമുഖ സംഗീതജ്ഞരും ഗായകരും ജനപ്രിയസിനിമാതാരങ്ങളും മത്സരാർത്ഥികളുടെ പാട്ടുകൾ ആസ്വദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ വേദിയിൽ എത്തിയിട്ടുണ്ട് . വിജയിയെ കാത്തിരിക്കുന്നത് ഒരു കോടി രൂപയുടെ സമ്മാനമാണ് .

സ്റ്റാർ സിങ്ങർ സീസൺ 8 ഗ്രാൻഡ് ഫിനാലെയിൽ മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രേക്ഷകർക്കു സംഗീതവിരുന്ന് ഒരുക്കുന്നതിനുമായി പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക ശ്രേയ ഘോഷാൽ എത്തുന്നു.

Related Video