Asianet News MalayalamAsianet News Malayalam

പെട്ടെന്നൊരു ദിവസം ലിംഗാകൃതിയിലുള്ള കൂറ്റന്‍ പ്രതിമ കാണാനില്ല; അമ്പരന്ന് നാട്ടുകാര്‍

ഒരുദിവസം രാവിലെ നോക്കിയപ്പോഴാണ് കുന്നിന് മുകളില്‍ ഒരു ഭീമാകാരന്‍ ലിംഗപ്രതിമ സ്ഥാപിക്കപ്പെട്ടതായി ജര്‍മ്മന്‍ നഗരത്തിലുള്ളവര്‍ കാണുന്നത്. നാട്ടുകാരെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് പ്രത്യക്ഷപ്പെട്ട പ്രതിമ ഇപ്പോള്‍ ഒരു രാത്രിയില്‍ അതുപോലെ തന്നെ അപ്രത്യക്ഷമായിരിക്കുകയാണ്. ഈ ജര്‍മ്മന്‍ പട്ടണത്തിലെ സാംസ്‌കാരിക സ്മാരകമായിപ്പോലും അറിയപ്പെടുന്ന 'ഹോള്‍സ്പെനിസ്' കാണാതെ പോയതില്‍ അന്തംവിട്ടിരിക്കുകയാണ് അവിടെയുള്ള പൊലീസും നാട്ടുകാരും. ഒരുദിവസം രാവിലെ നോക്കിയപ്പോഴാണ് പ്രതിമ അപ്രത്യക്ഷമായ വിവരം അറിയുന്നത്. രാത്രിയില്‍ അതിനെന്ത് സംഭവിച്ചുവെന്ന കാര്യത്തില്‍ യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
 
First Published Dec 2, 2020, 2:12 PM IST | Last Updated Dec 2, 2020, 2:12 PM IST