അപ്രതീക്ഷിത ട്വിസ്റ്റോടെ വാനമ്പാടിയുടെ ക്ലൈമാക്‌സ്: വിശേഷങ്ങളുമായി നിര്‍മ്മലയും തംബുരുവും, വീഡിയോ

പ്രേക്ഷകരുടെ പ്രിയപ്പെട്ട വാനമ്പാടി അവസാനിച്ചിരിക്കുകയാണ്. എങ്ങനെയാണ് ക്ലൈമാക്സെന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. മൂന്നര വര്‍ഷത്തെ യാത്ര അവസാനിച്ചിരിക്കുകയാണ്. റേറ്റിംഗില്‍ ഏറെ മുന്നിലുള്ള പരമ്പര കൂടിയായിരുന്നു വാനമ്പാടി. സീരിയല്‍ അവസാനിച്ചതില്‍ നിരാശരാണ് തങ്ങളെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. പ്രതീക്ഷിക്കാത്ത തരത്തിലുള്ള ട്വിസ്റ്റാണ് ഒടുവിലായി വന്നതെന്നും ആരാധകര്‍ പറഞ്ഞിരുന്നു. അതിനിടെയാണ് വാനമ്പാടിയിലെ നിര്‍മ്മലയും തംബുരുവും വിശേഷങ്ങള്‍ പങ്കുവെച്ചത്. ശ്രീമംഗലം തറവാട്ടിന് മുന്നില്‍ നിന്നായിരുന്നു ഇരുവരുടെയും ഫേസ്ബുക്ക് ലൈവ്.

Video Top Stories