Asianet News MalayalamAsianet News Malayalam

നാടിന് വേണ്ടി ജീവന്‍ നല്‍കിയ ധീരസൈനികര്‍ക്ക് ആദരവേകി വജ്രജയന്തി യാത്രാസംഘം

നാടിന് വേണ്ടി ജീവന്‍ നല്‍കിയ ധീരസൈനികര്‍ക്ക് ആദരവേകി വജ്രജയന്തി യാത്രാസംഘം
 

ജീവനും പ്രയത്‌നവും അടിയറവ് വച്ച് ഒരു രാഷ്ട്രത്തെ കാത്തുപോരുന്നവര്‍, ഇന്ത്യന്‍ സൈന്യത്തിനൊപ്പം ഒരു ദിവസം ചെലവിടാന്‍ വജ്രജയന്തി യാത്രാസംഘം. 

തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലാണ് രണ്ടാം ദിവസം കേഡറ്റുകള്‍ ചെലവഴിച്ചത്. സൈനിക കേന്ദ്രത്തില്‍ രാവിലെ ദേശീയ പതാക ഉയര്‍ത്തുന്നത് മുതല്‍ കൊടി താഴ്ത്തുന്നതുവരെയുള്ള നടപടികള്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ട് മനസിലാക്കി. ഗാല്‍വാന്‍ ദിനത്തില്‍ വീരസൈനികര്‍ക്ക് ആദരം അര്‍പ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ് വജ്ര ജയന്തി യാത്രാ സംഘം. പിറന്ന നാടിനായി ഇന്ത്യാ - ചൈന അതിര്‍ത്തിയില്‍ ജീവന്‍ ബലി നല്‍കിയ കേണല്‍ സന്തോഷ് ബാബു അടക്കം 12 സൈനികര്‍ക്ക് പാങ്ങോട് സൈനിക കേന്ദ്ര മേധാവി ശൗര്യ ചക്ര  ബ്രിഗേഡിയര്‍ ലളിത് ജോഷിയും കേഡറ്റുകളും ആദരം അര്‍പ്പിച്ചു. ഗാല്‍വാന്‍ ദിനത്തില്‍ വീരസൈനികര്‍ക്ക് ആദരം അര്‍പ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ് വജ്ര ജയന്തി യാത്രാ സംഘം. പിറന്ന നാടിനായി ഇന്ത്യാ - ചൈന അതിര്‍ത്തിയില്‍ ജീവന്‍ ബലി നല്‍കിയ കേണല്‍ സന്തോഷ് ബാബു അടക്കം 12 സൈനികര്‍ക്ക് പാങ്ങോട് സൈനിക കേന്ദ്ര മേധാവി ശൗര്യ ചക്ര  ബ്രിഗേഡിയര്‍ ലളിത് ജോഷിയും കേഡറ്റുകളും ആദരം അര്‍പ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എന്‍സിസിയുമായി ചേര്‍ന്ന് നടത്തുന്ന കേരള യാത്രയുടെ രണ്ടാം ദിവസം തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലാണ് ചെലവഴിച്ചത്. 
രാവിലെ ദേശീയപതാക ഉയരുന്നത് മുതല്‍ വൈകിട്ട് കൊടിതാഴ്ത്തുന്നത് വരെ മിലിറ്ററി ക്യാമ്പിലെ ഒരു സൈനികന്റെ ജീവിതം തൊട്ടറിയാനുള്ള അവസരമാണ്  കേഡറ്റുകള്‍ക്ക് ലഭിച്ചത്. രാവിലെ കുളച്ചല്‍ യുദ്ധ സ്മാരക മൈതാനിയില്‍ സൈനികര്‍കൊപ്പം പരേഡോടെയായിരുന്നു തുടക്കം. വെടിക്കോപ്പുകളെ അടുത്തറിഞ്ഞും ഫയറിങ് നടത്തിയും സേനാ ഉദ്യോഗസ്ഥരുമായി വിദ്യാര്‍ത്ഥികള്‍ സംവദിച്ചു. പത്ത് ദിവസം നീളുന്ന വജ്രജയന്തി യാത്ര  ഗര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്.  രാവിലെ ദേശീയപതാക ഉയരുന്നത് മുതല്‍ വൈകിട്ട് കൊടിതാഴ്ത്തുന്നത് വരെ മിലിറ്ററി ക്യാമ്പിലെ ഒരു സൈനികന്റെ ജീവിതം തൊട്ടറിയാനുള്ള അവസരമാണ് ഇന്ന് കേഡറ്റുകള്‍ക്ക് ലഭിച്ചത്. രാവിലെ കുളച്ചല്‍ യുദ്ധ സ്മാരക മൈതാനിയില്‍ സൈനികര്‍കൊപ്പം പരേഡോടെയായിരുന്നു തുടക്കം. വെടിക്കോപ്പുകളെ അടുത്തറിഞ്ഞും ഫയറിങ് നടത്തിയും സേനാ ഉദ്യോഗസ്ഥരുമായി വിദ്യാര്‍ത്ഥികള്‍ സംവദിച്ചു. പത്ത് ദിവസം നീളുന്ന വജ്രജയന്തി യാത്ര ഇന്നലെ ഗര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്.