Asianet News MalayalamAsianet News Malayalam

'ജി20 ഇന്ത്യൻ നയതന്ത്രരം​ഗത്തെ ജനകീയവത്കരിച്ചു'; വിദേശകാര്യമന്ത്രി എസ് ജയശങ്കർ അഭിമുഖം

'വിപ്ലവകരമായ പുരോ​ഗതി കൈവരിക്കുന്ന സൗദി പോലുള്ള രാജ്യങ്ങൾ ഇന്ത്യയെ പ്രതീക്ഷയോടെയാണ് കാണുന്നത്'; വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഏഷ്യാനെറ്റ് ന്യൂസിനോട്

ലോക ജനതയുടെ മൗലിക പ്രശ്നങ്ങളാണ് ജി20 ചർച്ച ചെയ്തതെന്ന് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. എല്ലാ മേഖലയിലേയും പ്രധാന വെല്ലുവിളി സാമ്പത്തികമാണെന്നും അദ്ദേഹം പറഞ്ഞു.

ജി20 ഇന്ത്യൻ നയതന്ത്രരം​ഗത്തെ ജനകീയവത്കരിച്ചു. ഇത്തരം കൂട്ടായ്മകളുടെ അജണ്ടകൾ തീരുമാനിക്കാൻ നാം പ്രാപ്തരാണെന്ന് തെളിയിക്കാൻ സാധിച്ചു. ഉച്ചകോടിയുടെ അജണ്ട ഒന്നോ രണ്ടോ രാഷ്ട്രങ്ങൾ തീരുമാനിക്കുന്ന രീതി മാറിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ​ജി20 മീറ്റിങ്ങുകളിലെല്ലാം ബാലി ആവർത്തിക്കലല്ല നയതന്ത്രം. പോരായ്മകൾ പരിഹരിക്കാനാണ് ശ്രമിച്ചത്. അതിൽ നമ്മൾ വിജയിച്ചു. രാജ്യങ്ങൾ സഹകരിച്ചെന്നും അദ്ദേഹം വിശദീകരിച്ചു.

​ഗ്ലോബൽ സൗത്ത് എന്താണെന്ന് പലരും ചോദിച്ചു. അത് കേവലം ഒരു നിർവചനമല്ല, മറിച്ച് ഒരു വികാരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.