വിംഗില്‍ അപാരവേഗം, ഹൈദരാബാദ് പ്രതിരോധത്തില്‍ ഉറച്ച കാലുകള്‍; ആകാശാണ് താരം

ഐഎസ്എലിലെ കഴിഞ്ഞ ഒമ്പത് മത്സരങ്ങളിലും ഹൈദരാബാദ് എഫ്സി തോല്‍വി അറിഞ്ഞിട്ടില്ല. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് അവര്‍. 17 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റ്. ഇന്നലെ ഈസ്റ്റ് ബംഗാളിനെതിരായ മത്സരവും സമനിലയായിരുന്നു.ഇഞ്ചുറി സയമത്ത് നേടിയ ഗോളില്‍ ഹൈദരാബാദ് സമനില പിടിച്ചുവാങ്ങുകയായിരുന്നു. അരിഡാനെ സാന്റാനയാണ് ഹൈദരബാദിന്റെ ഗോള്‍ നേടിയത്. എന്നാല്‍ മത്സരത്തിലെ താരം ആകാശ് മിശ്രയായിരുന്നു. ബാക്ക് ലൈനിലെ മിന്നുന്ന പ്രകടനമാണ് താരത്തെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ടീമിന്റെ ഇടതുവിംഗിലാണ് ആകാശ് കളിക്കുന്നത്.
 

Video Top Stories