ക്രോസ് ബാറിന് കീഴില്‍ മിന്നും സേവുകളുമായി അമ്രീന്ദര്‍, ഹീറോ ഓഫ് ദ് മാച്ച്

ഐഎസ്എല്ലില്‍ പുതുവര്‍ഷത്തില്‍ ജയിച്ചു തുടങ്ങാമെന്ന കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ സ്വപ്നങ്ങള്‍ പൊലിഞ്ഞത് മുംബൈ സിറ്റി എഫ്‌സി നായകന്‍ അമ്രീന്ദറിന്‍റെ കൈക്കരുത്തിന് മുന്നിലായിരുന്നു. ബ്ലാസ്റ്റേഴ്സിന്‍റെ ഗോളെന്നുറച്ച നാല് അവസരങ്ങളാണ് അമ്രീന്ദറിന്‍റെ മികവിന് മുന്നില്‍ നിഷ്ഫലമായത്. ക്രോസ് ബാറിന് കീഴെ നടത്തിയ മിന്നും സേവുകള്‍ അമ്രീന്ദറിനെ ഹിറോ ഓഫ് ദ് മാച്ചാക്കി.നാലു സേവും നാലു ക്ലിയറന്‍സും നടത്തി 8.4 റേറ്റിംഗ് പോയന്‍റോടെയാണ് അമ്രീന്ദര്‍ കളിയിലെ താരമായത്.

Video Top Stories