മഴവില്‍ വോളി ഗോളുമായി കോള്‍ അലക്‌സാണ്ടര്‍; കളിയിലെ താരം
Dec 23, 2020, 1:38 PM IST
ഐഎസ്എല്ലില്‍ നന്നായി പൊരുതിയിട്ടും ആദ്യം ലീഡെടുത്തിട്ടും നോര്‍ത്ത് ഈസ്റ്റിനെതിരെ പരാജയം മുന്നില്‍ക്കണ്ട ഒഡീഷ എഫ്‌സിക്ക് സമനിലയുടെ ആശ്വാസം സമ്മാനിച്ചത് കോള്‍ അലക്സാണ്ടറുടെ മഴവില്‍ വോളി ഗോളായിരുന്നു. ഇതുവരെ കളിച്ച ഏഴ് കളികളില്‍ അഞ്ചും തോറ്റ ഒഡീഷക്ക് പരാജയത്തെക്കുറിച്ച് ചിന്തിക്കാനെ ആവില്ലായിരുന്നു.അപ്പോഴാണ് അത്ഭുതവോളിയുമായി കോള്‍ ഗോളടിച്ച് ഒഡീഷക്ക് വിജയതുല്യമായ സമനില സമ്മാനിച്ചത്.