ചെന്നൈയിന്‍റെ സ്വപ്നം തകര്‍ത്ത ഡേവിഡ് വില്യംസ് കളിയിലെ താരം

ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ഗോള്‍രഹിത സമനിലയെന്നുറപ്പിച്ച മത്സരത്തില്‍ പതിവു തെറ്റിക്കാതെ എടികെ അവസാന നിമിഷം വിജയഗോള്‍ നേടി വിലപ്പെട്ട മൂന്ന് പോയന്‍റുമായി ഗ്രൗണ്ട് വിട്ടപ്പോള്‍ കളിയിലെ താരമായത് വിജയ ഗോള്‍ നേടിയ ഡേവിഡ് വില്യംസ്. പ്രതിരോധത്തിലും ആക്രമണത്തിലും ഒപ്പത്തിനൊപ്പം നിന്ന ഇരു ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസം പകരക്കാരനായി ഇറങ്ങിയ വില്യംസായിരുന്നു. പകരക്കാരനായി എത്തിയിട്ടും 7.24 റേറ്റിംഗ് പോയന്‍റ് സ്വന്തമാക്കിയാണ് വില്യംസ് ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.

Video Top Stories