ഒഡീഷയുടെ നെഞ്ചുതകര്‍ത്ത ഇരട്ട പ്രഹരം; എടികെയുടെ മന്‍വീര്‍ സിംഗ് കളിയിലെ താരം

ഐഎസ്എല്ലില്‍ റോയ് കൃഷ്ണക്കൊപ്പം എടികെയുടെ മുന്നണി പോരാളിയാണ് മന്‍വീര്‍ സിംഗ്. ഒഡീഷ എഫ്‌സിയെ ഗോള്‍ മഴയില്‍ മുക്കി എടികെ വിജയക്കുതിപ്പ് തുടര്‍ന്നപ്പോള്‍ അതില്‍ രണ്ട് ഗോള്‍ മന്‍വീറിന്‍റെ ബൂട്ടില്‍ നിന്നായിരുന്നു. ഒഡീഷയുടെ നെഞ്ചു തകര്‍ത്ത മന്‍വീര്‍ തന്നെയാണ് ഹീറോ ഓഫ് ദ മാച്ചും. 90 മിനിറ്റും എടികെക്കയി കളം നിറഞ്ഞു കളിച്ച മന്‍വീര്‍ 9.48 റേറ്റിംഗ് പോയന്‍റ് സ്വന്തമാക്കിയാണ് കളിയിലെ താരമായത്.

Video Top Stories