ബ്ലാസ്റ്റേഴ്സിന്‍റെ കൊമ്പൊടിച്ച നായകന്‍; ഹൈദരാബാദിന്‍റെ അരിഡാനെ സന്‍റാന കളിയിലെ താരം

ഐഎസ്എല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചെങ്കിലും ആശ്വാസ ജയമെങ്കിലും സ്വന്തമാക്കാനായിരുന്നു ഹൈദരാബാദിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്.  ഇരട്ട ഗോളോടെ സന്‍ഡാസയും പിന്നീട് ക്യാപ്റ്റന്‍ അരിഡാനെ സന്‍റാനയും ഇഞ്ചുറി ടൈമിലെ ഫിനിഷിംഗിലൂടെ ജോവ വിക്ടറും ബ്ലാസ്റ്റേഴ്സ് വലയില്‍ പന്തെത്തിച്ചതോടെ മുഖം രക്ഷിക്കാനുള്ള ഒരു ജയം പോലുമില്ലാതെ ബ്ലാസ്റ്റേഴ്സ് മടങ്ങി.ഹൈദരാബാദ് ബ്ലാസ്റ്റേഴ്സിന്‍റെ കൊമ്പൊടിച്ച കളിയില്‍ താരമായതാകട്ടെ ഒരു ഗോള്‍ നേടിയ ഹൈദരാബാദിന്‍റെ നായകനായ ആരിഡാനെ സന്‍റാന ആയിരുന്നു.

Video Top Stories