മുംബൈയുടെ വമ്പൊടിച്ച വീരന്‍; ഫറൂഖ് ചൗധരി കളിയിലെ താരം

ഐഎസ്എല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ കരുത്തരായ മുംബൈയെ ജംഷഡ്പൂര്‍ മുട്ടുകുത്തിച്ചപ്പോള്‍ കളിയിലെ താരമായത് ജംഷഡ്പൂരിന്‍റെ ഇന്ത്യന്‍ യുവതാരം ഫറൂഖ് ചൗധരി. 90 മിനിറ്റും ജംഷഡ്പൂരിനായി കളത്തില്‍ പൊരുതിയ ചൗധരി ലക്ഷ്യത്തിലേക്ക് രണ്ടു ഷോട്ടുകള്‍ പായിച്ചു. ഒരു അസിസ്റ്റും വിജയകരമായ രണ്ട് ടാക്ലിംഗുകളും നടത്തി. ഈ ഓള്‍ റൗണ്ട് പ്രകടനമാണ് ഹീറോ ഓഫ് ദ് മാച്ച് പുരസ്കാരം സ്വന്തമാക്കാന്‍ ഫറൂഖ് ചൗധരിയെ സഹായിച്ചത്.

Video Top Stories