CITU Strike: സിഐടിയു സമരം: മാടായിയിൽ വ്യാപാരസ്ഥാപനം അടച്ചുപൂട്ടി

സ്‌ഥാപനത്തിന് മുന്നിൽ സിഐടിയു നടത്തുന്ന സമരം 37 ദിവസം പിന്നിട്ടിരിക്കുകയാണ്. 

Share this Video

സിഐടിയു സമരത്തെ തുടർന്ന് കണ്ണൂർ മാടായിയിലെ പോർക്കലി സ്റ്റീൽസ് എന്ന സ്‌ഥാപനം അടച്ചു പൂട്ടി. സ്‌ഥാപനത്തിന് മുന്നിൽ സിഐടിയു നടത്തുന്ന സമരം 37 ദിവസം പിന്നിട്ടിരിക്കുകയാണ്. ലക്ഷങ്ങളുടെ സാധനം കടയിൽ കെട്ടിക്കിടക്കുകയാണെന്നും, ബാങ്ക് ലോൺ ഉൾപ്പെടെയുള്ള ബാധ്യതകളാൽ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കടയുടമ മോഹൻലാൽ പറഞ്ഞു. സ്വന്തം തൊഴിലാളികളെ വച്ച് കയറ്റിറക്ക് നടത്താൻ സിഐടിയു അനുവദിക്കാത്തതിനാൽ കച്ചവടം നടത്താൻ കഴിഞ്ഞിട്ടില്ല. കൂടാതെ സിഐടിയുവിൽ നിന്ന് ഭീഷണിയുള്ളതായും ,ഭയന്നാണ് സ്‌ഥാപനം അടച്ചു പൂട്ടുന്നതെന്നും മോഹൻലാൽ പറയുന്നു. 

Related Video