Asianet News MalayalamAsianet News Malayalam

K Rail : ബഫർ സോൺ 30 മീറ്ററോ 15 മീറ്ററോ 10 മീറ്ററോ? ആർക്കും വ്യക്തതയില്ല

ബഫർ സോൺ 30 മീറ്ററോ 15 മീറ്ററോ 10 മീറ്ററോ? 

First Published Mar 22, 2022, 6:52 PM IST | Last Updated Mar 22, 2022, 6:52 PM IST

സിൽവർ ലൈൻ പാതയ്ക്ക് ബഫർ സോൺ ഉണ്ടാവില്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാദം കെ റെയിൽ എംഡി തള്ളിയിരുന്നു. 
സിൽവ‍ർ ലൈൻ പാതയുടെ ഇരുവശത്തും പത്ത് മീറ്റ‍ർ ബഫ‍ർ സോൺ ഉണ്ടാവുമെന്നാണ് കെ റെയിൽ എം ഡി പറഞ്ഞത്.

കേന്ദ്ര പാതയിൽ നിന്നും 30 മീറ്റർ ചുറ്റളവിൽ നിർമ്മാണം വിലക്കണമെന്ന് ഡിപിആറിന്റെ ഭാ​ഗമായുള്ള എക്സിക്യൂട്ടീവ് സമ്മറിയിൽ സർക്കാരിനുള്ള നിർദേശം.

അപ്പോൾ സിൽവർ ലൈൻ പാതയ്ക്ക് ബഫർ സോൺ 30 മീറ്ററോ 15 മീറ്ററോ 10 മീറ്ററോ? ആർക്കും വ്യക്തതയില്ല..