Asianet News MalayalamAsianet News Malayalam

Forest Watcher Rajan : വാച്ചര്‍ രാജനായി സൈലന്റ് വാലി കാടുകളില്‍ തണ്ടര്‍ബോള്‍ട്ട് പരിശോധന

രണ്ടാഴ്ച നീണ്ട വനംവകുപ്പ് പരിശോധനയിൽ രാജനെ കുറിച്ച് ഒരു സൂചനയും കിട്ടിയിരുന്നില്ല.കാട്ടിൽ നിന്ന് പുറത്ത് പോയതായി ക്യാമറകളിൽ പതിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ രാജൻ വനത്തിനുള്ളിൽ തന്നെ ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ സ്പെഷ്യൽ ഡ്രൈവ് നടത്തുന്നത്

വനത്തിനുള്ളിൽ (Forest) കാണാതായ വനംവകുപ്പ് വാച്ചറെ (Forest Watcher) കണ്ടെത്താൻ പൊലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ് (Special Drive). സൈലന്‍റ്‍വാലി കാടുകളിൽ ആണ് രാജനായി പ്രത്യേക തെരച്ചിൽ നടത്തുന്നത്. തണ്ടർബോൾട്ടിന്റെ (Thunder Bolt) നേതൃത്വത്തിലാണ് തെരച്ചിൽ. കാട്ടുവഴികൾ ഒഴിവാക്കിയാണ് പരിശോധന നടത്തുന്നത്.രണ്ടാഴ്ച നീണ്ട വനംവകുപ്പ് പരിശോധനയിൽ രാജനെ കുറിച്ച് ഒരു സൂചനയും കിട്ടിയിരുന്നില്ല.കാട്ടിൽ നിന്ന് പുറത്ത് പോയതായി ക്യാമറകളിൽ പതിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ രാജൻ വനത്തിനുള്ളിൽ തന്നെ ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ സ്പെഷ്യൽ ഡ്രൈവ് നടത്തുന്നത്.മെയ് മൂന്നിനാണ് രാജനെ സൈരന്ധ്രി കാടുകളിൽ കാണാതായത്. വനത്തിനകത്തെ തെരച്ചിൽ വനംവകുപ്പ് നേരത്തെ അവസാനിപ്പിച്ചിരുന്നു.

വനംവകുപ്പ് വാച്ചർ രാജന്‍റെ തിരോധാനത്തിന്‍റെ അന്വേഷണത്തിന്‍റെ പുരോഗതി പാലക്കാട് എസ്പിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം കഴിഞ്ഞ ദിവസം വിലിയിരുത്തിയിരുന്നു. രാജനെ വന്യമൃഗം അപായപ്പെടുത്തിയിട്ടില്ലെന്ന വനംവകുപ്പ് നിഗമനം പൊലീസും ശരിവെച്ചു. ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും എസ്പി ആർ വിശ്വനാഥ് പറഞ്ഞു. കഴിഞ്ഞ ദിവസം രാജനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.രണ്ടാഴ്ച്ച 150 ഓളം വനംവകുപ്പ് ജീവനക്കാർ നടത്തിയ പരിശോധയാണ് കഴിഞ്ഞ ദിവസം നിർത്തിയത്. ഇതര സംസ്ഥാനങ്ങളിലെ രാജന്‍റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം. ഇരുപതാം തിയതി മകളുടെ കല്യാണം ക്ഷണിക്കാൻ തിരിച്ചെത്താമെന്ന് പറഞ്ഞാണ് മെയ് ആദ്യം രാജൻ കാടുകയറിയത്. ജൂൺ പതിനൊന്നിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. സന്തോഷത്തോടെ രാജൻ ജോലിക്ക് പോയെങ്കിലും വീട്ടിലെത്തിയത് ദുഖഃവാർത്തയുമായിരുന്നു. മൃഗങ്ങൾ അപയാപ്പെടുത്തതിയതിന് തെളിവില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു.