മഹേഷിന്‍റെ പ്രതികാരം; 125 ദിന ആഘോഷം

ഹിറ്റ് ചിത്രം മഹേഷിന്‍റെ  പ്രതികാരത്തിന്‍റെ 125 ആം ദിന വിജയാഘോഷം കൊച്ചിയിൽ നടന്നു. ചിത്രത്തിലെ  താരങ്ങളും അണിയറ പ്രവർത്തകരും വിജയാഘോഷത്തിൽ പങ്കെടുത്തു.മഹേഷ് പ്രതികാരം ചെയ്യാൻ തുടങ്ങിയിട്ട് 125 ദിവസം പിന്നിട്ടിരിക്കുന്നു. മലയാള സിനിമയുടെ ഗൃഹാതുരത തൊട്ടുണർത്തിയ ചിത്രത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് നായകൻ ഫഹദ് ഫാസിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.മഹേഷിന്‍റെ ജിംസിയെ പ്രേക്ഷകർ നിറഞ്ഞ മനസ്സോടെ ഏറ്റെടുത്തതിന്‍റെ ഷോക്കിൽ നിന്ന് ഇതുവരെ മുക്തയായിട്ടില്ലെന്ന് നായിക അപർണ ബാലമുരളി പ്രതികരിച്ചു. ഒരു നല്ല ചിത്രം എന്ന് മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂ. ഇത്രയും വലിയ വിജയം നേടുമെന്ന് ചിന്തിച്ചിട്ട് പോലുമില്ലായിരുന്നെന്ന് സംവിധായകൻ ദിലീഷ് പോത്തൻ.കൊച്ചി ഫൈൻ ആർട്സ് ഹാളിൽ സംഘടിപ്പിച്ച ഇഫ്ത്താ‍ർ വിരുന്നിന് ശേഷമാണ് പരിപാടി ആരംഭിച്ചത്. ഷെഹ്ബാസ് അമന്‍റെ സംഗീതനിശ വിജയാഘോഷത്തിന് മാറ്റേകി. 

Share this Video

Related Video