K-Rail Protest Strengthen in Kerala: പിഴുതെറിഞ്ഞ് പ്രതിഷേധം; പിന്മാറാതെ പ്രതിഷേധക്കാർ

കല്ലായിയിൽ കല്ല് പിഴുത് തോട്ടിലിട്ടു, കോട്ടയത്ത് കല്ല് കൊണ്ടുവന്ന വാഹനം പ്രതിഷേധക്കാർ സമരപ്പന്തലാക്കി. കെ റെയിലിൽ സംസ്ഥാനത്ത് ഇന്നും പ്രതിഷേധം

Share this Video

ദിവസങ്ങൾ കഴിയുംതോറും കെ റെയിൽ പദ്ധതിക്കെതിരെയുള്ള സമരം ശക്തി പ്രാപിച്ച് വരികയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും കെ റെയിലിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് നടന്നത്. സിൽവർ ലൈൻ അതിരടയാള കല്ല് സ്‌ഥാപിക്കുന്നത് പിഴുത് മാറ്റുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഭീഷണി വകവെയ്ക്കാതെയാണ് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചോറ്റാനിക്കരയിൽ അഞ്ചിടത്ത് സ്‌ഥാപിച്ച കല്ലുകൾ പ്രതിഷേധക്കാർ പിഴുതെറിഞ്ഞു. കല്ലായിൽ നാട്ടുകാർ സർവേ കല്ല് പിഴുത് തോട്ടിലെറിഞ്ഞു. കോട്ടയം പെരുമ്പായിക്കാട് സർവേ കല്ല് കൊണ്ട് വന്ന വാഹനം പ്രതിഷേധക്കാർ സമരപന്തലാക്കി മാറ്റി.

Related Video