Asianet News MalayalamAsianet News Malayalam

Chitharesh Natesan : പേഴ്‌സണൽ ട്രെയിനിങ്ങിൽ അന്തർദേശീയ ബിരുദം നേടി മിസ്റ്റർ യൂണിവേഴ്സ്

ഏഴു ദിവസത്തെ ട്രെയിനിങ്ങിന് ശേഷമാണ് ചിത്തരേശ് പേഴ്‌സണൽ ട്രെയിനിങ്ങിൽ അന്തർദേശീയ സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയത്

First Published Mar 17, 2022, 7:00 PM IST | Last Updated Mar 18, 2022, 10:07 AM IST

മിസ്റ്റർ യൂണിവേഴ്സ് ചിത്തരേശ് നടേശന് പേഴ്‌സണൽ ട്രെയിനിങ്ങിൽ അന്തർദേശീയ ബിരുദം സമ്മാനിച്ചു. ഇന്ത്യയിൽ നിന്നും ആദ്യമായി മിസ്റ്റർ യൂണിവേഴ്സ് കിരീടം സ്വന്തമാക്കിയ ആളാണ് ചിത്തരേശ്. ബോഡി ബിൽഡിങ് രംഗത്തെ നേട്ടങ്ങൾക്കുള്ള അംഗീകാരമായി തൃശ്ശൂർ ആസ്ഥാനമായുള്ള ഐബിസ് ഫിറ്റ്നസ്സ് ഇൻസ്റ്റിറ്റ്യൂട്ടാണ് ചിത്തിരേശന് പേഴ്‌സണൽ ട്രെയിനിങ്ങിൽ അന്തർദേശീയ സർട്ടിഫിക്കേഷൻ നൽകിയത്.