Asianet News MalayalamAsianet News Malayalam

K-Rail Protest : തിരൂരിൽ വീണ്ടും സർവെ നടപടികൾ, പ്രതിഷേധവുമായി നാട്ടുകാരും

സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. 

First Published Mar 19, 2022, 4:44 PM IST | Last Updated Mar 19, 2022, 4:44 PM IST

തിരൂരിൽ വീണ്ടും സർവെ നടപടികൾ തുടങ്ങിയതോടെ പ്രതിഷേധവുമായി നാട്ടുകാരും രം​ഗത്ത്. അതിരടയാളക്കല്ലിടാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. പുനരധിവാസത്തെ സംബന്ധിച്ചും, എത്ര സ്‌ഥലം നഷ്ടപ്പെടുമെന്നും, നഷ്ടപരിഹാരത്തെ സംബന്ധിച്ചുമുള്ള ആശങ്കയാണ് നാട്ടുകാർ പങ്കുവയ്ക്കുന്നത്. വലിയ രീതിയിലുള്ള പൊലീസ് സന്നാഹങ്ങളാണ് പ്രദേശത്തുള്ളത്.