VD.Satheesan : മുഖ്യമന്ത്രിക്ക് അധികാരത്തിൻറെയും ധാര്‍ഷ്ട്യത്തിൻറെയും അന്ധത: വിഡി സതീശന്‍


കേരളത്തെ രക്ഷിക്കാനുള്ള ജനകീയ സമരത്തിൽ യുഡിഎഫ് ജനങ്ങൾക്കൊപ്പം നിൽക്കും  

Share this Video

മുഖ്യമന്ത്രിക്ക് അധികാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും അന്ധതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അതുകൊണ്ടാണ് കേരളത്തിലൊട്ടാകെ നടക്കുന്ന കെ റെയിൽ വിരുദ്ധ സമരം കാണാതെ സർക്കാർ പ്രവർത്തിക്കുന്നത്. യുഡിഎഫ് ജനങ്ങൾക്കൊപ്പം, സമരത്തിനൊപ്പം നിൽക്കും. ശക്തമായ സമരപരിപാടികളാണ് യു.ഡി.എഫ് ആസൂത്രണം ചെയ്യുന്നത്. ജനാധിപത്യമായ രീതിയിലാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നത്. പൊലീസ് കോൺഗ്രസ് നേതാക്കൾക്കും, ജനങ്ങൾക്കും നേരെ ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണെന്നും വിഡി സതീശൻ ആരോപിച്ചു.

Related Video