അനുപമയെ കല്ലെറിയുന്നതാരൊക്കെ? എന്തിന്?
അമ്മയ്‌ക്കൊപ്പം, അനുപമയ്‌ക്കൊപ്പം ഹാഷ് ടാഗുകളുടെ പ്രളയമായിരുന്നു ആദ്യത്തെ കുറച്ച് ദിവസങ്ങൾ. സിപിഎം പ്രതിക്കൂട്ടിലാവുന്ന ഘട്ടമെത്തിയതോടെ പതുക്കെ ടോൺ മാറിത്തുടങ്ങി. സദാചാരക്കുരുക്കൾ പട, പടാന്ന് പൊട്ടിത്തുടങ്ങി. അവൻ ശരിയല്ല, അവൾ ശരിയല്ല, അങ്ങനെയൊക്കെ ചെയ്യാമോ എന്നുളള നിലവിളി തുടങ്ങി. അത് കൂടിക്കൂടി, സംസ്ഥാനം ഭരിക്കുന്ന സർക്കാരിനെതിരെ, പൊലീസിനെതിരെ, താൻ കൂടി കൊടിപിടിച്ച പാർട്ടിക്കെതിരെ കൂടി ഒറ്റയ്ക്ക് പോരാടിയ അനുപമക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് വഴിമാറി. ഇത് യൂറോപ്പല്ല, കുടുംബം പ്രധാനമാണ്, കുടുംബം കലക്കി, കുടുംബസംവിധാനത്തിന്‍റെ നിലനിൽപ് തുടങ്ങിയ ഹാഷ് ടാഗുകളിലേക്ക് വീട്ടകചർച്ചകളും പുരോഗമനപ്രൊഫൈലുകളും വഴിമാറുകയാണ്. അനുപമയുടേതുൾപെടെ ആരുടെയും ഭൂതകാലം ചികയൽ ഞങ്ങളുടെ ലക്ഷ്യമേയല്ല. അനുപമയെയും ഒപ്പം നിൽക്കുന്നവരെയും കല്ലെറിയുന്നവരുടെ യഥാർഥ ഉദ്ദേശം കണ്ടെത്താൻ ശ്രമിക്കുകയാണ് ന്യൂസ് അവർ. അനുപമയെ കല്ലെറിയുന്നതാരൊക്കെ? എന്തിന്?