വെള്ളാനയുടെ പാപ്പാന്മാർ

കെ എസ് ആർ ടി സിയെക്കുറിച്ച് എന്ത് ചർച്ച ചെയ്യാനാണെന്നാവും ചിലരുടെയെങ്കിലും ധാരണ. ആദ്യം ഞങ്ങളുമതോർത്തു. കെ എസ് ആർ ടി സിയെ രക്ഷിക്കാൻ ചർച്ച നടത്തിയ പലരുമുണ്ട്. മഹാപ്രതിഭകളായ മന്ത്രിമാർ. ഉന്നതരായ ഉദ്യോഗസ്ഥർ. ചിലരൊക്കെ വിദേശത്ത് സന്ദർശനത്തിനും ചർച്ചയ്ക്കുമായി പോയി വിനോദസഞ്ചാരം നടത്തി മടങ്ങി. ചിലരെയൊക്കെ തൊഴിലാളി യൂണിയനുകൾ നിലംതൊടാതെ ഓടിച്ചു. കെഎസ്ആർടിസി ഒരു വഴിക്കായി.ഉളള ഭൂമിയിലൊക്കെ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിപ്പോക്കിയാൽ വെച്ചടിവെച്ചടി കയറ്റമായിരിക്കുമെന്ന് ആരെല്ലാമോ കണ്ടെത്തി. വാണിജ്യാവശ്യത്തിനായി ആളുകൾ ക്യൂ നിൽക്കുമെന്നായിരുന്നു വാദം. ഇത്തിരി ഭൂമിയുളളിടത്തെല്ലാം പണി തുടങ്ങി.പണിയോട് പണി. ചോദിക്കാനും പറയാനുമാളില്ലാത്ത KTDFC കാശ് ശറ പറാന്നൊഴുക്കി. അങ്ങനെ നിർമിച്ച കോഴിക്കോട്ടെ ടെർമിനലിൽ നിന്നും പൊളിഞ്ഞുവീഴും മുന്പ് ഉളള വണ്ടിയുമെടുത്ത് ഓടി രക്ഷപെടാനാണ് ഓർഡർ. കേരളത്തിന്റെ ഭരണചരിത്രത്തിൽ ഇത്രയും നിരുത്തരവാദത്തിന്, ജനവഞ്ചനയ്ക്ക് വേറെ ഉദാഹരണമുണ്ടോയെന്ന് സംശയമാണ്. അതുകൊണ്ട്, ന്യൂസ് അവറൊരിക്കൽ കൂടി കെ എസ് ആർ ടി സിയെക്കുറിച്ച്

Share this Video

Related Video