
ഇതാണ് നായകൻ! പഞ്ചാബിനെ പൂട്ടിയ സഞ്ജു ബ്രില്യൻസുകള്‍
രാജസ്ഥാനെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിജയത്തിലേക്ക് നയിച്ച നായകനായാണ് സഞ്ജു കളം വിട്ടത്
206 റണ്‍സ് ചെയ്സ് ചെയ്യാൻ പഞ്ചാബ് കിങ്സ് ഇറങ്ങുകയാണ്, മുലൻപൂരില്‍. പേപ്പറിലും കളത്തിലും പോയിന്റ് പട്ടികയിലും ഒരുപോലെ ശക്തര്‍. മറുവശത്ത് എഴുതിത്തള്ളിയൊരു കൂട്ടമായിരുന്നു. പക്ഷേ, മൈതാനത്ത് തന്റെ പടയാളികളെ എങ്ങനെ ഉപയോഗിക്കണമെന്ന് വ്യക്തമായി അറിയാവുന്ന ഒരു പടനായകൻ അവര്‍ക്കുണ്ടായിരുന്നു. ചെസ് ബോര്‍ഡില്‍ കരുക്കള്‍ നീക്കുന്ന സൂക്ഷ്മതയോടെ അയാള്‍ കളിമെനഞ്ഞു.