
ഇതാ എത്തി ഡിയർ ബിഗ് ടിക്കറ്റ് സീസൺ 3
സ്നേഹവും, പ്രതീക്ഷയും, ജീവിതം തന്നെ മാറ്റിമറിക്കുന്ന നിമിഷങ്ങളും സമ്മാനിച്ച ഡിയർ ബിഗ് ടിക്കറ്റ് പുതുമയോടെ വീണ്ടുമെത്തുകയാണ്.
ഹൃദയം തുറക്കുന്നവർക്ക് അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിയ രണ്ട് സീസണുകൾക്ക് ശേഷം ഡിയർ ബിഗ് ടിക്കറ്റ് മൂന്നാം സീസൺ തുടങ്ങുന്നു. നിങ്ങൾക്കുമുണ്ടോ ഹൃദയത്തോട് ചേർത്തു വെച്ചിരിക്കുന്ന ഒരു സ്വപ്നം?
ആ സ്വപ്നം നടന്നാലോ? അതാണ് ഡിയർ ബിഗ് ടിക്കറ്റ് സീസൺ 3. ഈ വേദിയിൽ നിങ്ങൾക്ക് നിങ്ങളുടെ സ്വപ്നം പറയാം. നിങ്ങൾ ചെയ്യേണ്ടത് ബിഗ് ടിക്കറ്റ് വെബ്സൈറ്റ് www.bigticket.ae സന്ദർശിക്കുക. ഡിയർ ബിഗ് ടിക്കറ്റ് സീസൺ 3 ബാനർ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ആഗ്രഹം എന്താണെന്ന് എഴുതുക. അതല്ലെങ്കിൽ നിങ്ങളുടെ സ്വപ്നം എന്താണെന്ന് വീഡിയോയിലൂടെ വിവരിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ആറ് പേരുടെ സ്വപ്നങ്ങൾ ഡിയർ ബിഗ് ടിക്കറ്റ് യാഥാർത്ഥ്യമാക്കും, ബിഗ് ടിക്കറ്റ് പ്രേക്ഷകരുടെ വോട്ടെടുപ്പിന്റെ സഹായത്തോടെ.