വിസ തട്ടിപ്പുകൾ തടയാം; നോർക്ക നൽകുന്ന നിർദേശങ്ങൾ
ഇമിഗ്രേഷൻ ക്ലിയറൻസ് നിർബന്ധമായ പാസ്പോർട്ട് ഉടമകളെ റിക്രൂട്ടിങ് ഏജൻസികൾ കബളിപ്പിക്കാൻ സാധ്യത ഏറെയാണ്. നിർബന്ധമായും നോർക്കയുടെ ഈ നിർദേശങ്ങൾ പാലിക്കുക.
നിങ്ങൾക്ക് അറിയാമോ? ഇ.സി.ആർ പാസ്പോർട്ട് നിർബന്ധമുള്ള 18 രാജ്യങ്ങളിലേക്ക് സന്ദർശക വിസയിൽ ഒരിക്കലും തൊഴിലെടുക്കാൻ പോകരുത്. നിങ്ങളുടെ വിസിറ്റ് വിസ, തൊഴിൽ വിസയാക്കിയാലും നിങ്ങൾ അനധികൃത കുടിയേറ്റക്കാരായി തുടരും!