Asianet News MalayalamAsianet News Malayalam

യുക്രൈനെ കൈവിടാതെ അമേരിക്ക; കാണാം അമേരിക്ക ഈ ആഴ്ച

റഷ്യ യുദ്ധം തുടരുന്ന സാഹചര്യത്തിൽ യുക്രൈന് സൈനിക സഹായമായി ഒരു ബില്യൺ ഡോളർ നൽകി അമേരിക്ക. യുദ്ധം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും റഷ്യ ആക്രമണങ്ങൾ തുടരുകയാണ്.

റഷ്യ യുദ്ധം തുടരുന്ന സാഹചര്യത്തിൽ യുക്രൈന് സൈനിക സഹായമായി ഒരു ബില്യൺ ഡോളർ നൽകി അമേരിക്ക. യുദ്ധം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും റഷ്യ ആക്രമണങ്ങൾ തുടരുകയാണ്. യുക്രൈനിലെ പല പ്രദേശങ്ങളും തകർന്നു. യുദ്ധത്തിന്റെ പല ഘട്ടങ്ങളിലും അമേരിക്ക യുക്രൈന് സഹായങ്ങൾ നൽകിയിരുന്നു. 
നേരത്തെ യുക്രൈന് 600 മില്യൺ ഡോളറിൻ്റെ സൈനിക സഹായം നൽകാനുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഒപ്പുവച്ചിരുന്നു. യുക്രെൈന് 600 മില്യൺ ഡോളർ വരെ “അടിയന്തര സൈനിക സഹായം” നൽകാൻ ആ ഉത്തരവിൽ ശുപാർശ ചെയ്യുന്നുണ്ട്. 

വിദേശരാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള ചട്ടങ്ങളിൽ ഇളവ് നൽകി 250 മില്യൺ ഡോള‍ർ വരെ യുക്രൈന് എത്രയും പെട്ടെന്ന് കൈമാറാൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കനും നേരത്തെ ഉത്തരവിട്ടിരുന്നു. സൈനികഅഭ്യാസത്തിനും പരിശീലനത്തിനും മറ്റു സൈനിക സേവനങ്ങൾക്കുമായി 350 മില്യൺ ഡോള‍ർ അനുവദിക്കാനും ഉത്തരവിൽ ശുപാ‍ർശ ചെയ്തിരുന്നു.


യുക്രൈനിനെതിരെ ആക്രമണം നടത്തുന്നതിന് കരിങ്കടലില്‍ വിന്യസിച്ചിരുന്ന റഷ്യയുടെ കൂറ്റന്‍ യുദ്ധക്കപ്പല്‍ യുക്രൈന്‍ മിസൈലാക്രമണത്തില്‍ തകര്‍ത്തതോടെ മൂന്നാം ലോക മഹായുദ്ധം ആരംഭിച്ചെന്ന് റഷ്യന്‍ ടിവി ചാനല്‍. റഷ്യന്‍ സര്‍ക്കാറിന്റെ പ്രചാരണങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന റഷ്യ വണ്‍ ഔദ്യോഗിക ടെലിവിഷന്‍ ചാനലാണ് പുതിയ സാഹചര്യത്തെ മൂന്നാം ലോക യുദ്ധമെന്ന് വിശേഷിപ്പിച്ചത്. 

തങ്ങളുടെ യുദ്ധക്കപ്പലിന്റെ തകര്‍ച്ചയോടെ മൂന്നാം ലോക മഹായുദ്ധം ആരംഭിച്ചതായാണ് ചാനലിലെ സലെബ്രിറ്റി വാര്‍ത്താ അവതാരകനായ ഓല്‍ഗ സ്‌കബയോവ പറഞ്ഞത്. ''ഇത് ലോകമഹായുദ്ധം തന്നെയാണ്, ഒരു സംശയവും വേണ്ട''- ഓല്‍ഗ രാത്രി ചര്‍ച്ചയ്ക്കിടെ പറഞ്ഞു.  ''നമ്മളിപ്പോള്‍ പൊരുതുന്നത് നാറ്റോയോടല്ല, അവരുടെ ആയുധസമ്പത്തുകളോടാണ'-ഓല്‍ഗ രാത്രി ചര്‍ച്ചയ്ക്കിടെ പറഞ്ഞു. 

യുദ്ധക്കപ്പലിന് എതിരായി നടന്ന ആക്രമണം തങ്ങളുടെ മണ്ണിനു നേര്‍ക്കുള്ള യുദ്ധം തന്നെയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഒരാള്‍ അഭിപ്രായപ്പെട്ടു. 

യുക്രൈനില്‍ നടത്തുന്ന ആക്രമണത്തെ റഷ്യ ഔദ്യോഗികമായി യുദ്ധം എന്ന് വിശേഷിപ്പിച്ചിട്ടില്ല. അതിനു പകരം, പ്രത്യേക സൈനിക നടപടി എന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്. ഇക്കാര്യം ചര്‍ച്ചയില്‍ പങ്കെടുത്ത ഒരാള്‍ സൂചിപ്പിച്ചപ്പോള്‍ നമ്മളല്ല യുദ്ധം ചെയ്യുന്നത് ശത്രുക്കളാണെന്ന് അവതാരകന്‍ കൂട്ടിച്ചേര്‍ത്തു. 

ചര്‍ച്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അവതാരകനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.