
കാലം പിന്നോട്ടോടിച്ച് സച്ചിനും യുവിയും
വിക്കറ്റിന് മുന്നില്‍ ഒക്കീഫ് സച്ചിനെ കുടുക്കിയെന്ന് തോന്നിച്ച നിമിഷത്തെ നിശബ്ദതയ്ക്കും വലിയ സ്ക്രീനില്‍ നോട്ടൗട്ട് തെളിഞ്ഞപ്പോഴുണ്ടായ ആരവത്തിനും ഇന്നും ചെറുപ്പമാണ്. കോള്‍ട്ടര്‍ നൈലെന്ന 37കാരന്റെ പന്ത് എക്സ്ട്ര കവറിലൂടെ മൂളിപായുമ്പോള്‍ പ്രായത്തിന്റെ കോളം 50 പിന്നിട്ടുവെന്ന് ആരും പറയില്ല